ഹേമന്തം

  • 15.8k
  • 4.9k

വെറോണിയ നാളെ തിരിച്ചു നാട്ടിൽ പോകും. കോളേജ് പഠനവും പരീക്ഷയും അവസാനിച്ചിരിക്കുന്നു. നിയോ അവളോടിനിയും മറുപടി പറഞ്ഞിട്ടില്ല. അവന് അവളെ ഇഷ്ടമാണ്.. ഒരുപക്ഷെ അവൾ അവനെ ഇഷ്ടപ്പെടുന്നതിലേറെ, എന്നാൽ താൻ ഒരു അനാഥനാണെന്നും അവളെ പോലെ ഉയർന്ന സമ്പന്ന കുടുംബത്തിലെ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടാനുള്ള അർഹത തനിക്കില്ലെന്നുമാണ് അവന്റെ മനോഭാവം.. മാത്രവുമല്ല അവളുടെ പപ്പ ഈ ബന്ധത്തിന് എന്നെങ്കിലും സമ്മതിക്കുമോ? അവളുടെ ഇഷ്ടത്തെ അംഗീകരിച്ചു കൊടുക്കുമോ? ഒരിക്കലും ഇല്ല! അതുകൊണ്ടെല്ലാം അവൾക്ക് അനുകൂലമായ ഒരു മറുപടി നൽകാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് അവന് തോന്നി.. "ഇനി എന്നാണൊന്നു കാണുക..?" അവൾ ചോദിച്ചു. അവളുടെ ചാരകണ്ണുകളിൽ തളം കെട്ടി നിന്ന ദുഃഖം അവനിലേയ്ക്കും പടർന്നു.. അവൻ നിശ്വസിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി. "കാണാതിരിക്കുന്നതല്ലേ നല്ലത്..." വെറോണിയ നിശബദമായി നിന്നു.. അവൾ കരയുന്നുണ്ടായിരുന്നില്ല.. പക്ഷെ ദുഃഖാർത്തമായ ഒരു അസുഖം ബാധിച്ചപോലെ മുഖം കാണപ്പെട്ടു.. "ഞാൻ നിന്നെപ്പറ്റി എന്നും ഓർക്കും.." അവൾ പറഞ്ഞു. അവന് പെട്ടെന്ന്