Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

സിൽക്ക് ഹൗസ് - 16

സുഹൈറക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു... താൻ ഇത്രയും ദിവസം കെട്ടിപ്പൊക്കിയ തന്റെ പ്രണയ കൊട്ടാരം ഒരു നിമിഷത്തിൽ ഈ വാക്കിൽ തകർന്നു...എങ്കിലും അവരുടെ മുന്നിൽ തന്റെ മനസിലെ വിഷമം കാണിക്കാതെ അവൾ നിന്നു.. ഒരു പുഞ്ചിരിയും നൽകികൊണ്ട്


"ആണോ... കൺഗ്രാച്ചുലേഷൻ..."സുഹൈറ പറഞ്ഞു


"ഇത് ആർക്കാ.. രണ്ടുപേർക്കും ആണോ.." ആസിഫ് ചോദിച്ചു

"അല്ല.. ഇത് എനിക്ക് മാത്രമാണ്..കാരണം എനിക്ക് ഇക്കയെ പോലെ ഒരു നല്ല മനുഷ്യനെ പ്രണയിക്കാനും അദേഹത്തിന്റെ സ്നേഹം കിട്ടുകയും ചെയ്തല്ലോ...." ചാരു പറഞ്ഞു

"അല്ല ഇത് എനിക്കാണ്... എനിക്ക് എന്റെ ചുന്ദരിയും നല്ല മനസ്സിന് ഉടമയായ ചാരുവിനെ കിട്ടിയതിൽ..." ആസിഫും പറഞ്ഞു

"അല്ല എനിക്ക്.."

"അല്ല എനിക്ക്.." ഇരുവരും പറഞ്ഞു

"ഓ... ഇത് നിങ്ങൾ രണ്ടാൾക്കും കൂടിയാണ്.." സുഹൈറ പറഞ്ഞു

ഇരുവരും അത് കേട്ടതും സുഹൈറയെ നോക്കി പുഞ്ചിരിച്ചു...

"എല്ലാവർക്കും കൊടുത്തോ.." ആസിഫ് ചാരുവിനോട് ചോദിച്ചു

"മം.."

" ഇന്ന് രാവിലെ ആരാ ചായ വെയ്ക്കുന്നത്.. "ആസിഫ് ചോദിച്ചു

"ഞാൻ..." സുഹൈറ പറഞ്ഞു

"എന്നാൽ നീ ഇന്ന് ചായ വെയ്ക്കണ്ട... എല്ലാവർക്കും ചായക്ക്‌ പകരം ജ്യൂസ്‌ ഉണ്ട്‌ ട്ടോ..."


"മ്മം..."

"പിന്നെയ് നീ എനിക്ക് എന്താ കേക്ക് തരാതിരുന്നത്..." ആസിഫ് ചാരുവിനോട് ചോദിച്ചു


"ദാ.. എടുത്തോളു.." ചാരു ടേബിളിന്റെ മേൽ വെച്ചിരുന്ന കേക്ക് ബോക്സ്‌ കൈയിൽ എടുത്ത് ആസിഫിന് നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു

"എനിക്ക് ഇതല്ല വേണ്ടത്.." ആസിഫ് പറഞ്ഞു

"ശോ..." ചാരു നാണത്തോടെ മുഖം തിരിഞ്ഞു ചിരിക്കാൻ തുടങ്ങി..

അതെല്ലാം കണ്ടു നിന്ന സുഹൈറയുടെ മുഖം മാറി... അവൾ ഒരു കൃത്രിമ പുഞ്ചിരി മുഖത്തു ഉണ്ടാക്കി... അവൾ അവിടെ നിന്നും ബാത്റൂമിലേക്ക് നടന്നു... അപ്പോഴും അവളുടെ കൈയിൽ ചാരു നൽകിയ കേക്ക് ഉണ്ടായിരുന്നു... ആ കേക്ക് അവൾ കൈയിൽ തന്നെ ദേഷ്യത്തിൽ കശക്കി ചപ്പുംച്ചവറും കൂട്ടിയിടുന്ന സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു...

"ഇതുപോലെ ഞാൻ അവളെയും വലിച്ചെറിയും ആ ചാരുവിനെ... ഇന്ന് ആസിഫ്ക്കാന്റെ മനസ്സിൽ ദേവതയായി ഉള്ള അവളെ നാളെ അദ്ദേഹം തന്നെ ഒരു പുഴുവിനെക്കാൾ അറപ്പായി കാണുന്നതുപോലെ ഞാൻ മാറ്റും..." സുഹൈറ സ്വയം അല്പം ശബ്ദത്തോടെ പറഞ്ഞു

പെട്ടന്ന് അവളുടെ പുറകിൽ ആരോ കൈയടിക്കുന്ന ശബ്ദം സുഹൈറ കേട്ടു അവൾ തിരിഞ്ഞുനോക്കിയതും അത് രാഹുൽ ആയിരുന്നു

"അങ്ങനെ തന്നെയാണ് വേണ്ടത്.." രാഹുൽ പറഞ്ഞു

"എന്തു... എന്തു വേണം എന്ന്... ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..."സുഹൈറ പതറി കൊണ്ട് പറഞ്ഞു

"നീ പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു..."

"എന്തു കേട്ട് എന്ന് നീ വെറുതെ..."

"ആ ശെരിയാ ഞാൻ വെറുതെയായി അവൾക്കു ആ ചാരുവിന്..."രാഹുൽ വിഷമത്തോടെ പറഞ്ഞു

"നീ പറയുന്നത്..."

"സത്യം... അവൾ ഈ കടയിൽ വന്ന നിമിഷം മുതൽ അവളുടെ പിന്നാലെ നടന്നു... അവളെ ഒത്തിരി സ്നേഹിച്ചു പക്ഷെ അവൾക്കു വേണ്ടത് സ്നേഹമല്ല പകരം പണമായിരുന്നു... അതുകൊണ്ട് പറ്റിക്കുകയാണ് എന്ന് അറിഞ്ഞിട്ടും ആസിഫ്ക്കയേ സ്നേഹിക്കുന്നു..." രാഹുൽ പറഞ്ഞു

"മനസിലായില്ല..."

"പറയാം... ചാരു കടയിൽ വന്നത് മുതൽ എനിക്ക് അവളെ വളരെ ഇഷ്ടമായി അവളെ ഞാൻ എന്റെ ജീവന് തുല്യം സ്നേഹിക്കാൻ തുടങ്ങി അത് അവളോടും ഞാൻ പറഞ്ഞു... ഇവിടെ ഉള്ള എല്ലാവർക്കും എന്തിന് ആസിഫ്ക്കയ്ക്കും എനിക്ക് അവളോട്‌ സ്നേഹമാണ് എന്ന കാര്യം അറിയുകയും ചെയ്യുമായിരുന്നു ..... ഞാൻ ഒരു പട്ടിയെ പോലെ അവളുടെ പിന്നാലെ നടന്നു എന്നിട്ടും...നിനക്കറിയുമോ ഈ ചാരു ഒരു ദിവസം ഞാൻ ആണ് അവളുടെ കൈയിൽ പിടിച്ചത് എന്ന് കരുതി ആസിഫ്ക്കെയേ തല്ലി... അതിൽ വല്യക്ക അവളെ ഈ കടയിൽ നിന്നും പറഞ്ഞുവിട്ടു പക്ഷെ ഞാൻ ആസിഫ്ക്കയോട് അവളെ തിരിച്ചു വിളിക്കണം എന്നും അവളെ പകരം വീട്ടണം എന്നും പറഞ്ഞ് വീണ്ടും കടയിൽ കയറ്റി പക്ഷെ ഞാൻ അങ്ങനെ പറഞ്ഞത് എന്റെ ചാരു ഈ കടയിൽ നിന്നും എന്റെ കണ്മുന്നിൽ നിന്നും പോകാതിരിക്കാൻ വേണ്ടിയായിരുന്നു ... പക്ഷെ അപ്പോഴും അവളെ എല്ലാ പ്രേശ്നങ്ങളിൽ നിന്നും രക്ഷിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.. ആസിഫ്ക്ക ഒരുപാട് പ്രശ്നങ്ങളിൽ അവളെ വേദനിപ്പിക്കാൻ ശ്രെമിച്ചു ഞാൻ തടയുന്നതിനു മുൻപ് തന്നെ ദൈവം സഹായിച്ചു...ന്റെ ചാരു അവളുടെ ബുദ്ധി ഉപയോഗിച്ച് കൊണ്ട് ആ പ്രേശ്നങ്ങളിൽ നിന്നും രക്ഷപെട്ടു... പിന്നെ എന്തു ചെയ്യണം എന്നറിയാതെ ചാരുവിനെ മാനസികമായി തകർക്കാൻ ശ്രെമിച്ച ആസിഫ്ക്ക അവളെ പ്രണയിക്കുന്നത് പോലെ അഭിനയിച്ചു അവൾക്കും അറിയാം അദ്ദേഹം അവളെ പറ്റിക്കുകയാണ് എന്ന് എന്നിട്ടും അവളെ അദ്ദേഹത്തെ സ്വീകരിച്ചു പണത്തിനു വേണ്ടി അതെ വെറും പണത്തിനു വേണ്ടി... "രാഹുൽ പറഞ്ഞു

"ഓ... ഇതിൽ ഇങ്ങനെയും ഒരു സ്റ്റോറി ഉണ്ടോ..."

"മം... അവരുടെ പ്രണയം അത് തകരണം അതിനു വല്ല വഴിയും ഉണ്ടോ..." രാഹുൽ ചോദിച്ചു

"ഉണ്ടല്ലോ..." സുഹൈറ സന്തോഷത്തോടെ പറഞ്ഞു

"എന്താണ്..." രാഹുൽ ചോദിച്ചു

"നീ ഇപ്പോൾ എന്നോട് പറഞ്ഞത് ചാരുവിനോട് പറഞ്ഞു നോക്കു.."

"മനസിലായില്ല.."

"ഇക്ക അവളെ പറ്റിക്കാൻ വേണ്ടിയാണ് സ്നേഹിക്കുന്നത് എന്ന് അവളെ അറിയിച്ചു നോക്കു.."

"അതിനു ഈ കാര്യം അവൾക്കും അറിയാമല്ലോ... പിന്നെ ചിന്തിച്ചു നോക്കിയാൽ തന്നെ അറിയാമല്ലോ ഇക്കാക്ക് അവളോട്‌ യഥാർത്ഥ സ്നേഹം ഉണ്ടാവില്ല എന്ന്...എന്നിട്ടും അവൾ അത് അംഗീകരിക്കുന്നില്ല..."

"ചില്ല കാര്യങ്ങൾ നമ്മുക്ക് അറിയാം എങ്കിലും ചില്ല സാഹചര്യങ്ങളിൽ നമ്മൾ അത് മറന്നു ഒരു കാര്യത്തിൽ വിശ്വസിച്ചു മുന്നോട്ടു പോകും... പക്ഷെ നമ്മൾ മറന്നു പോയ കാര്യം വീണ്ടും ആരെങ്കിലും ഏതെങ്കിലും സന്ദർഭങ്ങളിൽ ഓർമിപ്പിച്ചാൽ നമ്മൾ അത് ആലോചിക്കും നമ്മുടെ വിശ്വാസം തകരും... അതും തെളിവ് സഹിതം തെളിയിച്ചാൽ പിന്നെ അവർ ആകെ തകരും ഞാൻ പറയേണ്ട ആവശ്യം ഇല്ലലോ....."

"എനിക്ക് നീ പറഞ്ഞുവരുന്നത് മനസിലായില്ല..."


"പറയാം നിനക്ക് മനസിലാകുന്ന രീതിയിൽ തന്നെ... ഒരാൾക്ക്‌ നമ്മളെ ഇഷ്ടമല്ല... ഇപ്പോൾ കൃത്യമായി പറയുകയാണ് എങ്കിൽ ചാരുവിന് നിന്നെ ഇഷ്ടമല്ല... പക്ഷെ അവൾ നിന്നോട് നന്നായി സംസാരിക്കുകയും സ്നേഹത്തോടെ ഇടപെടുകയും ചെയുമ്പോൾ തനിക്കു അവൾ തന്നെ സ്നേഹിക്കുന്നു എന്നൊരു വിശ്വാസം ഉണ്ടാകും അത് ഒരുപക്ഷെ അവൾ നിന്നെ നല്ലൊരു ഫ്രണ്ട് ആയി കാണുന്നു എന്ന് പറയുന്നത് വരെയോ അല്ലെങ്കിൽ വേറെ ആരെങ്കിലും നിന്നോട് ചാരു നിന്നെ സ്നേഹിക്കുന്നില്ല അവൾ നിന്നെ നല്ലൊരു ഫ്രണ്ടായി മാത്രമാണ് കാണുന്നത് എന്ന് പറയുന്നത് വരെ അതിനു മുൻപ് നിനക്കു അവൾ നിന്നെ സ്നേഹിക്കുന്നില്ല എന്ന് അറിഞ്ഞാലും അവളുടെ സ്നേഹത്തോടെ ഉള്ള സംസാരം നിന്റെ വിശ്വാസം കൂട്ടും നീ ആ വിശ്വാസത്തിൽ മുന്നോട്ടു പോവുകയും ചെയ്യും..." സുഹൈറ പറഞ്ഞു


"മ്മം... മനസിലായി പക്ഷെ എങ്ങനെ ഈ കാര്യങ്ങളിൽ ഞാൻ പറഞ്ഞാലും അതിനു തെളിവ് വേണ്ടേ ഒന്ന് വിശ്വസിക്കാൻ..." രാഹുൽ വീണ്ടും ചോദിച്ചു

"ഇന്നല്ലെ അവരുടെ ഒരു മാസം... അത് തകർക്കാൻ ഉള്ള വഴികളും നമ്മുക്ക് ഇന്ന് തന്നെ തുടങ്ങാം....ആദ്യം നീ ചാരുവിനോട് ഈ കാര്യങ്ങൾ അവതരിപ്പിക്കണം... പിന്നെ ഇന്ന് രാത്രി ആസിഫ്ക്കയെ ഫോൺ ചെയ്യണം ഇക്കയോട് എല്ലാം സംസാരിക്കണം അതിൽ അദ്ദേഹം മറുപടിയായി പറയുന്ന കാര്യങ്ങൾ റെക്കോർഡ് ചെയുകയും അത് നാളെ ചാരുവിനെ കേൾപ്പിക്കുകയും വേണം... അത് അവരുടെ പ്രണയത്തിൽ ഒരു ചെറിയ വിള്ളൽ ഉണ്ടാക്കും...." സുഹൈറ പറഞ്ഞു

"മം.."

"ഇത് നടന്നാൽ ഇതിൽ നമ്മുക്ക് ഗുണകരമായ മറ്റൊരു കാര്യവും ഉണ്ട്‌.."

"എന്തായത്.."

"നിനക്ക് ഇപ്പോഴും ചാരുവിനെ ഇഷ്ടമാണ് എങ്കിൽ അവളെ വേണം എന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു എങ്കിൽ അതും നടക്കും... എന്തായാലും അവർക്കിടയിൽ ഒരു അകൽച്ച ഉണ്ടാകും അത് അവരെ വളരെ വിഷമത്തിലാക്കും അന്നേരം നിന്റെ സ്നേഹം അവളെ ആശ്വസിപ്പിക്കണം അത് അവൾക്കു വലുതായി തോന്നും ഞാൻ എന്റെ ആസിഫ്ക്കയേയും അങ്ങനെ ചെയ്‌താൽ അവർ ഇരുവരും നമ്മുക്ക് സ്വന്തം..."

"പൊളി... ഇത് നടക്കും...ഇത് സംഭവിക്കാൻ ഞാൻ എന്തും ചെയ്യും."രാഹുൽ പറഞ്ഞു

"ഗുഡ്.."

"അപ്പോ ശെരി.."

രാഹുൽ അവിടെ നിന്നും നടന്നു നീങ്ങി... പുതിയ ഒരു വഴി തെളിഞ്ഞ സന്തോഷത്തിൽ

"ഇത് മതി ഇരുവരുടെയും അടുപ്പം ഞാൻ തകർക്കും എന്റെ ആസിഫ്ക്ക എനിക്ക് മാത്രം സ്വന്തം അദ്ദേഹത്തെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല ആർക്കും...." സുഹൈറ മനസ്സിൽ വിചാരിച്ചു..

സുഹൈറ കടയിലേക്ക് നടന്നു... അവൾ ക്യാഷ്യർ ചെയ്യറിൽ ആസിഫ്ക്ക ഉണ്ടോ എന്ന് നോക്കി എന്നാൽ ആസിഫ് അവിടെ ഉണ്ടായിരുന്നില്ല... ബില്ല് എഴുതുന്നതും ക്യാഷ് മേടിക്കുന്നതും സലീംമിക്കയായിരുന്നു... അവൾ നേരെ അവളുടെ ഫ്ലോറിലേക്കു നടന്നു... അന്നേരം ആ ഫ്ലോറിൽ ഉള്ള ഗൗഡൗണിൽ ആയിരുന്നു ചാരുവും ആസിഫും

"ഇന്ന് താൻ സുന്ദരിയായിട്ടുണ്ട്..." ആസിഫ് അവളോട്‌ പറഞ്ഞു

"ഇത് ഇന്ന് തന്നെ എത്ര തവണ പറയും.." ചാരു നാണത്തോടെ ചോദിച്ചു

"എത്ര തവണ പറഞ്ഞാലും മതിയാവില്ല..."അതും പറഞ്ഞുകൊണ്ട് ആസിഫ് ചാരുവുന്റെ അരികിലേക്ക് നടന്നു... ചാരു പതിയെ പിന്നിലേക്കും നടന്നു... ചുമരിൽ തട്ടിയതും അവൾ നിന്നു..

"എന്താ..." ചാരു നാണത്തോടെ മുഖം തിരിഞ്ഞു ചോദിച്ചു

" എന്തോ നിന്നിലേക്ക്‌ എന്നെ ആകർഷിക്കുന്നു... അതും നിന്റെ കണ്ണ്... " ആസിഫ് പറഞ്ഞു

"ആണോ... അപ്പോ എന്റെ കണ്ണാണ് പ്രശ്നം എങ്കിൽ ഞാൻ തിരിഞ്ഞു നിൽക്കാം..." ചാരു അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു...

അപ്പോഴേക്കും ആസിഫ് അവളുടെ അരികിൽ വന്നു നിന്നു.... അവന്റെ ചൂടുള്ള ശ്വാസം അവളുടെ കഴുത്തിൽ വന്നു പതിഞ്ഞു... അവൻ പതിയെ അവളുടെ പരന്നു കിടക്കുന്ന മുടി കൈകൾ കൊണ്ട് എടുത്ത് മുന്നിലേക്ക്‌ ഇട്ടു... അവളുടെ നാണം അവളിൽ ഉടൽ എടുത്തു... ആസിഫ് അവളുടെ കഴുത്തിനു പിന്നിലായി മുത്തം നൽകിയതും പെട്ടന്ന് ചാരു തിരിഞ്ഞു ആസിഫിനെ നോക്കി... ഇരുവരുടെയും കണ്ണുകൾ ഉടക്കി... അവൻ അവളുടെ ചുണ്ടിൽ മുത്തം നൽക്കാൻ വന്നതും ചാരു അവനെ പിടിച്ചു... "

"വേണ്ട..."

"മ്മം എന്തേ... നിനക്ക് ഇഷ്ടമല്ലേ..." ആസിഫ് ചോദിച്ചു

"അല്ല..എപ്പോഴും ഇതാണോ..."

"ഇതും നമ്മുടെ പ്രണയത്തിന്റെ നമ്മുടെ സ്നേഹത്തിന്റെ ഒരു ഭാഗമാണ്..." ആസിഫ് പറഞ്ഞു

"ഓ... മതി നിർത്ത് എനിക്ക് പണിയുണ്ട്... ഞാൻ പോവാണ്..." അതും പറഞ്ഞുകൊണ്ട് ചാരു തിരിഞ്ഞു നടന്നതും

ആസിഫ് അവളെ പിടിച്ചു വലിച്ചു... പെട്ടന്ന് ചാരു താഴെ വീഴാൻ പോയതും ആസിഫ് അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു... ചാരു അവളുടെ കണ്ണുകൾ ഇറുക്കി അടച്ചു.... ആസിഫ് അവളെ പൊക്കിയെടുത്തു ചുറ്റി... ഇരുവരും സന്തോഷത്തിൽ എല്ലാം മറന്ന സമയം... ചാരുവിനെ പതിയെ നിലത്തു നിർത്തി... ഇരുവരും കണ്ണുകൾ നോക്കി നിന്നു... ഇരുവരുടെയും ശ്വാസം ദീർഘമായി ചൂടുക്കലർന്ന ശ്വാസം അവരിൽ ഉത്ഭവിച്ചു... അന്നേരം ആസിഫ് പതിയെ അവളുടെ തോളിൽ മുറുകെ പിടിച്ചു.... ചാരുവിന്റെ ശ്വാസം ദീർഘമായി ആ കൈകൾ തടയാൻ കഴിയാത്ത വിധം തന്റെ ശരീരം തളർന്ന പോലെ അവൾക്കു തോന്നി...ആ സമയം ചാരുവിന്റെ മുൻതാണിയിൽ ഉള്ള സൂചിപിൻ ആസിഫ് അഴിക്കാൻ ശ്രെമിച്ചതും ചാരു അവനെ തള്ളിവിട്ടു... അവൾ അവനെ തുറിച്ചു നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു..

"ഇത് ഞാൻ പ്രതീക്ഷിച്ചില്ല..."ചാരു അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നതും.. ആസിഫിന് അവളെ തടയാൻ പോലും കഴിഞ്ഞില്ല... ഗോഡൗണിൽ നിന്നും ചാരുവും ആസിഫും ഇറങ്ങി വരുന്നത് സുഹൈറ കാണുകയും ചെയ്തു...അവൾക്കതു സഹിക്കുന്നതിലും അപ്പുറമായിരുന്നു...എങ്കിലും സുഹൈറ എല്ലാം മനസ്സിൽ ഒതുക്കി...

ഇതേ സമയം ചെറിയ സങ്കടത്തോടെ ചാരു നേരെ ബാത്റൂമിലേക്ക് നടന്നു... അത് കണ്ട രാഹുൽ അവളുടെ പിന്നാലെ പോയി...

"ചാരു ഒന്ന് നിന്നെ... "രാഹുൽ വിളിച്ചു

"ഇന്ന് നീ സുന്ദരിയായിട്ടുണ്ട്... നിനക്കറിഞ്ഞൂടെ ചാരു ഞാൻ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്നിട്ടും നിനക്ക് എങ്ങനെ ആസിഫ്ക്കയെ.... എനിക്കതു വിശ്വസിക്കാൻ പോലും കഴിയുന്നില്ല...നിനക്ക് തോന്നുണ്ടോ ഇത് നടക്കും എന്ന്...ഒന്നാമത് സ്റ്റാറ്റസ് രണ്ടാമത് മതം.. ഇത് കുഞ്ഞിക്കാന്റെ വീട്ടിലുള്ളവർ സമ്മതിക്കും എന്ന് തോന്നുണ്ടോ..." രാഹുൽ പറഞ്ഞു

"നീ വെറുതെ അതുമിതും പറയാൻ നിൽക്കണ്ട... എനിക്ക് വേണ്ടി നീ ഇത്രയും ചിന്തിക്കുകയും വേണ്ട... അദേഹത്തിന്റെ സ്നേഹത്തിൽ ഞങ്ങളുടെ പ്രണയത്തിൽ എനിക്ക് വിശ്വാസം ഉണ്ട്‌..." ചാരു ഗൗരവത്തോടെ പറഞ്ഞു


"എന്റെ സ്നേഹം നിനക്ക് വിശ്വാസം ഉണ്ടായില്ലേ... ഞാൻ നിന്നെ പൊന്നുപോലെ നോക്കാം... എനിക്ക് നിന്നെ വേണം നിന്റെ സ്നേഹം വേണം എന്നെ വിട്ടുപോകല്ലെ ചാരു... അദ്ദേഹം നിന്നെ ചതിക്കും... " രാഹുൽ വീണ്ടും പറഞ്ഞു


"അദ്ദേഹം എന്നെ ചതിക്കില്ല... ഒന്നിച്ചു ജീവിച്ചില്ല എങ്കിൽ ഞങ്ങൾ ഒന്നിച്ചു മരിക്കും... എന്നാലും ഞാൻ ഇല്ലാതെ അദ്ദേഹവും അദ്ദേഹം ഇല്ലാതെ ഞാനും ജീവിക്കില്ല..." ചാരു പറഞ്ഞു

"ശെരിയാ മരിക്കാൻ വേണ്ടിയാണല്ലോ സ്നേഹിക്കുന്നത്... എല്ലാവരും പറയുന്ന ഒരു ഡയലോഗ് ആണിത് ഒന്നിച്ചു ജീവിച്ചില്ല എങ്കിൽ ഒന്നിച്ചു മരിക്കും എന്ന്... ഒന്നിച്ചു ജീവിക്കാൻ അല്ലെ പ്രണയിക്കുന്നത് അപ്പോൾ ഒന്നിച്ചു ജീവിക്കാൻ കഴിയുന്നവർ പ്രണയിക്കുന്നതല്ലെ നല്ലത്.."

"ദേ.. നോക്കു രാഹുൽ.." ചാരു അല്പം ദേഷ്യം കലർന്ന സ്വരത്തിൽ പറഞ്ഞു

"ഞാൻ അധികം ഒന്നും പറയുന്നില്ല പക്ഷെ ഒരു സത്യം പറയാം... അദ്ദേഹം നിന്നെ പറ്റിക്കുകയാണ് ആളുടെ സ്നേഹം സത്യം അല്ല.... അത് നീ അറിയുകയും ചെയ്യും അധികം വൈകാതെ തന്നെ എന്നെ തേടി വരും..."

" നീ ഇങ്ങനെ എന്തൊക്കെ പറഞ്ഞാലും ഞാൻ അദ്ദേഹത്തെ പിരിഞ്ഞു വരും എന്ന് വിചാരിക്കണ്ട... അത് നടക്കില്ല... "

"അത് ഞാൻ നിനക്ക് നാളെ തെളിവ് സഹിതം കാണിച്ചു തരാം.."

അതും പറഞ്ഞുകൊണ്ട് രാഹുൽ അവിടെ നിന്നും പോയി.. ഒന്നും മനസിലാക്കാതെ ആകെ തകർന്നു നിൽപ്പാണ് ചാരു...



തുടരും