ഇസ്രായേൽ അറബ് യുദ്ധം

  • 54.3k
  • 6k

ലോക യുദ്ധചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ ഒരു യുദ്ധമായിരുന്നു 1967 ൽ നടന്ന ഇസ്രായേൽ അറബ് യുദ്ധം .ഇസ്രായേൽ എന്ന കുഞ്ഞു രാജ്യത്തെ എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ അറബ് രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, , ഇറാഖ് എന്നീ വമ്പൻ സൈനിക ശക്തികൾ ഒരുവശത്ത്. മറുവശത്താകട്ടെ കേരളത്തിന്റെ ഒരു ജില്ലയുടെ വലിപ്പം മാത്രമുള്ള സൈനീക ആയുധ ശക്തിയിൽ ഒന്നുമല്ലാത്ത ഇസ്രായേൽ എന്നചെറു രാജ്യവും. ലോകം ഒന്നടങ്കം ഇസ്രായേൽ തകർന്നടിയുന്നത് ഏതുനിമിഷം എന്നറിയാൻ കാതോർത്തിരുന്നു.