കുന്ദലത-നോവൽ - 7

  • 10.5k
  • 2.1k

പ്രാതാപചന്ദ്രനും സ്വർണമയീദേവിയും തമ്മിൽ ബാല്യത്തിൽ ത്തന്നെയുണ്ടായിരുന്നു സഖിത്വം അവർക്കു താരുണ്യം വന്നപ്പോൾ മുഴുത്തഅനുരാഗമായിത്തീർന്നു. വിവാഹംചെയ്യാൻ അവർ രണ്ടു പേരും തമ്മിൽ തീർച്ചയാക്കിയ വിവരം മുമ്പു പറഞ്ഞാല്ലോ. അവരുടെ ആ നിശ്ചയം അഘോരനാഥനേയും കലിംഗമഹാരാജാവിനേയും അറിയിച്ചു. അഘോരനാഥനെ അറിയിച്ചതു് രാജകുമാരൻതന്നെയായിരുന്നു.തങ്ങളുടെ നിശ്ചയം പ്രസിദ്ധമാക്കാൻ തീർച്ചയാക്കിയതിന്റെ പിറ്റേദിവസം രാജകുമാരൻ അഘോരനാഥന്റെ ആസ്ഥാനമുറിയിലേക്കു കടന്നുചെന്നു. അഘോരനാഥൻ ആദരവോടുകുടി രാജകുമാരനു് ആസനം നല്ലിയിരുത്തിവിശേഷിച്ചോ എഴുന്നരുളിയതാ എന്നു ചോദിച്ചു.