കുന്ദലത-നോവൽ - 8

  • 7.8k
  • 1.8k

കുലിംഗമഹാരാജാവു് പുത്രനായ പ്രതാപചന്ദന്നു വിവാഹംകഴിഞ്ഞതിന്നുശേഷം അധികം താമസിയാതെ, ഒരു ദിവസം അഘോരനാഥനെ വരുത്തുവാൻ ആളെ അയച്ചു തനിക്കു വാർദ്ധക്യം ഹേതുവായിട്ടു് ബുദ്ധിക്കു മന്ദതയും കാര്യങ്ങളിൽ അലസതയും ഉളളവിവരം അദ്ദേഹത്തിന്നുതന്നെ അറിവില്ലായ്കയല്ല. ബാലനായി രുന്നപ്രതാപചന്ദ്രന്നു് കറെക്കുടി പ്രായമാകട്ടെ എന്നു വിചാരിച്ചു് അത്രനാളും കഴിഞ്ഞു. ഇപ്പോൾ രാജകുമാരന്നു് ഇരുപത്തഞ്ചു വയസ്സ്പ്രായമായി, രാജ്യഭാരം വഹിക്കുവാൻ ശക്തനായി. വിവാഹവും കഴിഞ്ഞു. അതുകൊണ്ടു് പ്രതാപചന്ദ്രന് അഭിഷേകം കഴിഞ്ഞു് അഘോരനാഥനെ പ്രധാനമന്ത്രിയായി നിശ്ചയിച്ചു്,