കുന്ദലത-നോവൽ - 20

  • 19.5k
  • 2.7k

കുന്ദലതയും കപിലനാഥനും രാജധാനിയിൽ എത്തിയശേഷം രാജാവിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ മന്ദിരത്തിൽതന്നെയാണ് അവർ താമസിച്ചുവന്നിരുന്നത്. താരാനാഥൻ പ്രധാന സേനാപതിയാകയാൽ അയാൾക്കു് പ്രത്യേകിച്ചു് ഒരു മന്ദിരവും ഉണ്ടായിരുന്നു.ഇങ്ങനെ കുന്ദലതയും താരാനാഥനും വേവ്വേറെ മന്ദിരങ്ങളിലാണ് താമസിച്ചിരുന്നത്. എങ്കിലും,രാജാവിന്റെ മന്ദിരത്തിൽവച്ചോ,യുവരാജാവിന്റെ മന്ദിരത്തിൽവച്ചോ ദിവസേന അവർ തമ്മിൽ കണ്ടു കുറേ നേരം ഒരുമിച്ച് കഴിക്കുക പതിവായി.