കാമധേനു ലക്കം 2

  • 18.6k
  • 3k

കാമധേനു - (രണ്ടാം ഭാഗം ) ഞങ്ങളുടെ തറവാടിന്റെ ഒന്നര ഏക്കര്‍ പുരയിടത്തിന്റെ തൊട്ടു തന്നെ രണ്ടേക്കര്‍ പാടവും ഉണ്ടായിരുന്നു. അതിനടുത്തു അയ്യപ്പന്‍ എന്നൊരാളുടെ പാടമായിരുന്നു. അതും കഴിഞ്ഞു അപ്പുറം ഉള്ള പാടം ആയിടെ വന്ന ഒരു തങ്കപ്പന്‍ നായരുടെതായിരുന്നു. ആശാന്‍ ഒരു പ്രത്യേക സ്വഭാവക്കാരന്‍. മുൻകോപി. മുക്കത്താണ് ശുണ്ടി എന്ന് എല്ലാവരും പറയും. അടുത്ത പ്രദേശത്തുള്ള ആര്‍ക്കും തന്നെ ആശാനെ ഇഷ്ടമല്ലായിരുന്നു. പക്ഷെ അതികായനായ ആ അമ്പത്കാരനെ നേരിടാന്‍ ആരും മിനക്കെട്ടില്ല എന്ന് പറയാം. ആദ്യ ഭാര്യയെ ഒറ്റത്തൊഴിക്കു കൊന്നതാണെന്ന് ഒരു സംസാരമുണ്ട്. അയാളെ ഓന്ത് നായര്‍ എന്നും ആള്‍ക്കാര്‍ പേരിട്ടു വിളിച്ചിരുന്നു (അയാള്‍ കേള്‍ക്കാതെയാണെന്ന് മാത്രം). വേനല്‍ക്കാലവും സ്കൂള്‍ അവധിയും വന്നെത്തി. അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ജയിച്ചാല്‍ ഒന്‍പതിലേക്ക്. അന്ന് വീട്ടിലുള്ള പാണ്ടന്‍ നായയെ ദിവസവും കുളത്തില്‍ തള്ളിയിട്ടു കുളിപ്പിക്കുക, വൈകുന്നേരങ്ങളില്‍ കൊയ്തൊഴിഞ്ഞ പാടത്തു പശുക്കളെ തീറ്റുക, പകല്‍ മാവിന്‍ കൊമ്പിലും കയറി ഇറങ്ങി മാങ്ങ