ഉച്ചക്കഞ്ഞി ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അസിസ്റ്റന്റ് എച് എം ആയ പപ്പനാവന്‍ മാഷ് ഒരു പുതിയ പരിപാടി കൊണ്ടു വന്നു. എല്ലാ കുട്ടികളും വീട്ടില്‍ നിന്ന് കഴിയുന്നത്ര അരി മറ്റു സാധനങ്ങള്‍ കൊണ്ടു വരിക. അതെല്ലാം ഒന്നിച്ചു കൂട്ടി അധ്യാപകരുടെ വക ഷെയറും കൂടി കൂട്ടി, സ്കൂള്‍ ഫണ്ടില്‍ നിന്നും കുറച്ചു രൂപ എടുത്തു ഒരു ഉച്ചക്കഞ്ഞി പരിപാടി. അതും പാവപ്പെട്ട കുട്ടികള്‍ക്ക് മാത്രം. പിരിവു നന്നായി കിട്ടി. അയ്യപ്പന്‍ എന്ന വാച്മാനെ കഞ്ഞി ഉണ്ടാക്കി സപ്ലൈ ചെയ്യാനും ഏർപ്പാടാക്കി. പിന്നെ അതിനു യോഗ്യത ഉള്ള കുട്ടികളെ സെലക്ട് ചെയ്യുന്ന പരിപാടി ആയി. ഓരോ ക്ലാസ്സിലും അയ്യപ്പന്‍ ചേട്ടന്‍ നോട്ടീസുമായി നടന്നു. ചില ക്ലാസ്സില്‍ നിന്നും ആരും ചേര്‍ന്നില്ല ചിലതില്‍ നിന്ന് ഒന്ന് അല്ലെങ്കില്‍ രണ്ടു കുട്ടികള്‍ അങ്ങനെ എന്റെ ക്ലാസ്സിലും എത്തി. അപ്പോള്‍ തുന്നല്‍ പഠിപ്പിക്കുന്ന സുലോ ടീച്ചര്‍ ആയിരുന്നു ക്ലാസ്സിൽ. ആരൊക്കെയാ പേരു കൊടുക്കുന്നത് എന്ന് ചോദിച്ചതും