കാമധേനു ലക്കം 3

  • 13.3k
  • 3.7k

കാമധേനു ലക്കം 3 ആ വാര്‍ത്ത കേട്ട് കിടുങ്ങിപ്പോയി ഞാന്‍. പറഞ്ഞത് മറ്റാരുമല്ല അറവുകാരന്‍ ബാപ്പുട്ടിക്ക. കുഞ്ഞി മാളുവിനു വിട പറഞ്ഞ അന്ന് ഉച്ചക്ക് മൂന്നു മണി കഴിഞ്ഞു കാണും ഞാന്‍ പല വ്യഞ്ജന കടയില്‍ പോയി വരും വഴി ബാപ്പുട്ടിക്കയെ കണ്ടു. വല്ലാത്തൊരു ഭാവം ആ മുഖത്ത്. എന്നാലും നായരുട്ട്യേ ..വല്ലാത്ത പണ്യ യിപ്പോയി. അറക്കാന്‍ കൊടുക്കാനാണെങ്കില്. ഛെ ഛെ ...ആ നേരും നെറീം ഇല്ലാത്ത ആ അബോക്കാര്‍ന് തന്നെ കൊടുക്കണേര്ന്നോ. ആ അറമുഖം ങ്ങളെ പറ്റിച്ചതാ. നേരെ കൊണ്ടോയി ഇരുന്നൂറു ഉരുപ്യക്ക്‌ അബോക്കാര്‍ന് കൊടുത്തു. തറഞ്ഞു നിന്നുപോയി ഞാന്‍. ആ നിമിഷം ഭൂമി പിളര്‍ന്നു പോയിരുന്നെങ്കില്‍ എന്നാശിച്ചു പോയി. ബാപ്പുട്ടിക്ക തുടര്‍ന്നു. അബോക്കാര് ഒരു മയോല്ലാത്ത കാര്‍ക്കൊടകനാ. ആ പയ്യിന്റെ തല വെട്ടി പീടികേന്റെ മുന്നില് തന്നെ തൂക്കീക്ക്‌ണ്. ഹൽള്ളോ ഞമ്മള് ഇന്ന് വരെ അങ്ങനെ ഒരു പണി ചെയ്ത്ട്ടില്ല. തല പൊട്ടിപ്പിളരുംപോലെ തോന്നി എനിക്ക്. സംസയണ്ടെങ്കില് ഇപ്പൊ