നന്ദിനിയുടെ കവിതകൾ

  • 20.4k
  • 5.1k

ആമുഖം നന്ദിനി പത്തനംതിട്ട ജില്ലയിലെ അടൂരിൽ ശശിധരൻ പിള്ളയുടെയും ബിന്ദുകുമാരിയുടെയും ഏക മകളായി 22.09.2001ന് ജനനം. തൊഴിൽ സംബന്ധമായി പിതാവ് രാജസ്ഥാനിൽ ആയതിനാലും മാതാവിന് അവിടെ തന്നെ അധ്യാപിക ആയി നിയമനം ലഭ്യമായതിനാലും നന്ദിനിയുടെ കുട്ടിക്കാലം രാജസ്ഥാനിൽ ആയിരുന്നു.തുടർന്ന് പ്രാഥമിക വിദ്യാഭ്യാസം രാജസ്ഥാൻ സെന്റ് പോൾ സ്കൂളിൽ നിന്നും കൈവരിച്ചു.എന്നാൽ തന്റെ മകൾ കേരളത്തിലെ മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തന്നെ പഠിക്കണം എന്ന കാഴ്ചപ്പാട് ആയിരുന്നു പിതാവിനുണ്ടായിരുന്നത്.ആയതിനാൽ ഏഴ് വയസ്സ് ഉള്ളപ്പോൾ നന്ദിനി തന്റെ മാതാവിനോടൊപ്പം കേരളത്തിൽ തിരിച്ചെത്തി. ശേഷം, ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ മുണ്ടപ്പള്ളി,ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ മുണ്ടപ്പള്ളി, വിവേകാനന്ദ ഹൈസ്കൂൾ ഫോർ ഗേൾസ് കടമ്പനാട്, ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ അടൂർ തുടങ്ങിയ സ്കൂളുകളിൽ ആയിരുന്നു വിദ്യാഭ്യാസം കൈവരിച്ചത്. ഏഴാം തരത്തിൽ വരെ സ്കൂളിലെ സ്പോർട്സ് താരം ആയിരുന്നു നന്ദിനി.മാത്രമല്ല ഒരു മികച്ച പ്രാസംഗിക കൂടി ആയിരുന്നു.എട്ടാം ക്ലാസ്സ് പഠനകാലത്ത് ന്യൂ ഡൽഹിയിൽ നടന്നിരുന്ന സെമിനാർ