സാഹചര്യം

  • 46.7k
  • 12.5k

സാഹചര്യം ഗോപി അഞ്ചാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അവന്റെ അനിയത്തി ഗോപികയോ രണ്ടാം ക്ലാസ്സിലും. പേരിനേറ്റ പോലെ തന്നെ ചന്ദനം കൊണ്ടൊരു ഗോപി പൂ അവൻ നെറ്റിയിൽ പതിവായി വെയ്ക്കുമായിരുന്നു. രണ്ടു പേരും കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു . പരസ്പരം അപ്പപ്പോൾ പിണങ്ങുമെങ്കിലും എല്ലാ കാര്യങ്ങൾക്കും ഒരുമിക്കും. രണ്ടു വര്ഷം മുമ്പ് അവരുടെ അച്ഛനും മരിച്ചു പോയിരുന്നു. അമ്മ കല്യാണിയോ കൃഷി പണിക്കു പോകാൻ നിര്ബന്ധിതയായി. ആയിരത്തെട്ടു നിബന്ധങ്ങൾക്കു വിധേയമായാലേ കൃഷി പണിക്കും പോകാൻ പറ്റുകയുള്ളു. രാവിലെ മുതൽ അന്തി മയങ്ങും വരെ നെടുവൊടിയേ പാടത്തു പണി എടുത്താൽ മാത്രമേ കുടുംബത്തിന്റെ ഉപജീവനം സാധ്യമാകു എന്ന് അവർക്കു ബോധ്യമായി. ഒരു ദിവസം കല്യാണി അമ്മക്ക് നല്ല നടുവു വേദന അനുഭവപെട്ടു. വീട്ടമ്മ ആയിരുന്ന അവർക്കു പാടത്തിൽ പണി എടുത്തു പരിചയം ഇല്ലായിരുന്നു. ഒരു ന്യുറോ വിദഗ്ദ്ധനെ ചികിത്സാക്കായി കാണാമെന്നു വിചാരിച്ചാൽ നാട്ടുകാർ എന്തു വിചാരിക്കും എന്ന് ഓർത്തു പോകാനും പറ്റിയില്ല.