നിഴൽ

  • 15.3k
  • 3.6k

*നിഴൽ* അമ്മേ...അവൾ ഇടറിയ സ്വരത്തോടെ ഞെട്ടി ഉണർന്നു.ചുറ്റിലും ഇരുട്ട് മാത്രം.ഗായത്രി ചുവരിലെ സ്വിച്ച് ബോഡ് പരതി.സമയം 2am ആയിട്ടുള്ളു.ഏതോ ഒരു ദുസ്വപ്നം അവളെ വേട്ടയാടിയതായിരുന്നു.അവളുടെ ഓർമ്മയിൽ ഒരു നിഴൽ മാത്രമേ അവശേഷിക്കുന്നൊള്ളു.ഈശ്വരാ ഒരു നിഴലിനെ കണ്ടിട്ടാണോ താനിത്രയും ഭയന്നത് എന്നാലോജിച്ചു അവൾ അതിശയിച്ചു.ഇനി ഭഗവാനെ എന്നിലേക്കുള്ള എന്തെങ്കിലും അഭകടത്തിൻ സൂചനയാണോ അവൾ സ്വയം മന്ത്രിച്ചു.ഗായത്രി തന്റെ മുറിയിലെ പടിഞ്ഞാർ ഭാഗത്തെ ജനലിനു നേരെ നടന്നു.ജനൽ ചില്ലുകൾക്കിടയിലൂടെ തന്റെ മുറിയിലേക്കൊഴുകി വരുന്ന പൂ തിങ്കളിൻ വെളിച്ചം അവളുടെ മനസ്സിലെ ഭീതിയെ ഒന്നു തലോടി.ജനൽ പാളികൾ തുറന്ന ഗായത്രിയുടെ കണ്ണുകൾ പൂർണ്ണ ചന്ദ്രനിൽ ദർശിച്ചു.ഇരുളിനെ അകറ്റി വെളിച്ചം പകരുന്ന ചന്ദ്രൻ എത്ര വലിയവനാണ് എന്നവൾ ഓർത്തു.ശേഷിച്ച നിദ്ര അവളുടെ കണ്ണുകളെ വീണ്ടും തഴുകാൻ തുടങ്ങി.ജനൽ പാളികൾ വീണ്ടും പഴയത് പോലെ ഭദ്രമാക്കി അവൾ വീണ്ടും കിടക്കയിലേക്കു ചാഞ്ഞു.പാതി ഉറക്കത്തിലും അവൾ ദൈവത്തെ സ്മരിച്ചു. ''ഗായത്രി....'' അമ്മയുടെ സ്വരം അവളിൽ അലയടിച്ചു.''മ്...മ്..'' എന്ന ചെറു മൂളലിൽ