വായനയിലൂടെയുള്ള ക്രിയാത്മകത......

  • 21.8k
  • 2
  • 4.9k

ചരിത്രത്തിൽ സർഗ്ഗാത്മകമായി മുന്നിൽ നിൽക്കുന്ന പലരെയും നാം കണ്ടിട്ടുണ്ട് അവരുടെ മുമ്പിലും 24 മണിക്കൂർ തന്നെയാണ് ഉണ്ടായിരുന്നത്, എന്നാൽ ജീവിതകാലത്തിനിടയിൽ അവർ ചെയ്തു കൂട്ടിയ കാര്യങ്ങൾ നമ്മെ അത്ഭുതപ്പെടുതാതിരിക്കില്ല. ക്രിയാത്മകമായി സമയത്തെ ഉപയോഗിക്കുകയാണ് അവർ ചെയ്തത്. ഒഴിവുസമയം നമ്മുടെ മുമ്പിലുള്ളത് വലിയ അവസരങ്ങളാണ്. വളരാൻ ഒരൊറ്റ മരുന്ന് മാത്രമാണുള്ളത്. വായിക്കുക, പഠിക്കുക. അത്തരക്കാർ വലിയ സന്തോഷത്തിലും ഉന്നത തസ്തികയിലുമാണ്. ചെറുപ്രായത്തിൽത്തന്നെ വായനക്ക് മുൻതൂക്കം നൽകുകയും ഓരോ ദിവസത്തിലും 500 പേജിലധികം വായിച്ചു തീർത്തതിനാലാണ് ലോക സമ്പന്നരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജെഫ് ബെസോസ് ചരിത്രം മാധ്യമങ്ങളിൽ തിളങ്ങി നിന്നത്." വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും" എന്ന കുഞ്ഞുണ്ണിമാഷിന്റെ വാക്കുകൾ വായനയുടെ പ്രാധാന്യത്തെയും വായിക്കാത്തതിന്റെ ദൗർബല്യതയെയും വിളിച്ചോതുന്നു. അതുപോലെ "സൃഷ്ടിച്ച അങ്ങയുടെ രക്ഷിതാവിന്റെ നാമം കൊണ്ട് നീ വായിക്കുക" എന്ന ഖുർആനിന്റ ആദ്യ വചനം തന്നെ വായനയുടെ ക്രിയാത്മകതയെ കുറിച്ചും, വെക്തികത സ്ഥാനങ്ങളുടെ മൂല്യനിര്ണയാതെയും വ്യക്തമാക്കുന്നു. "എന്നും കുറച്ചെങ്കിലും വായിക്കുകയാണെങ്കിൽ