ഫേക്ക് അക്കൗണ്ട്..(part1)

  • 31.4k
  • 2
  • 11.8k

_ഫേക്ക് അക്കൗണ്ട്_ Part 1.. Afthab anwar©️"ഹായ്... അല്ലൂ.... "അലെന് വാട്സ്ആപ്പിൽ അലീനയുടെ ചാറ്റിൽ നിന്നുള്ള സന്ദേശം. അവന് അത് കണ്ടപാടെ തിരിച്ച് ഒരു ഹലോ ഇടേണമെന്നുണ്ടായിരുന്നു. പക്ഷെ അത് ചെയ്യുന്നതിന് മുമ്പ് ഇതുവരെ നടന്ന കാര്യങ്ങളെല്ലാം ഒരാവർത്തി പുന:വിചിന്തനം നടത്തി നോക്കി. അവൻ അവന്റെ ഇൻസ്റാഗ്രാമിലെ ഫേക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു കൊണ്ട് മനസ്സുകൊണ്ട് പതുക്കെ താളം തുള്ളി. അലെൻ അവന്റെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എത്രയോ തവണ അവളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടി റിക്വസ്റ്റ് ചെയ്തിരുന്നു. അതിനെ അവൾ നിരാകരിക്കുകയാണ് പലപ്പോഴും ഉണ്ടായത്.അങ്ങനെയാണ് അലെനിന്റെ ബുദ്ധിയിൽ ഫേക്ക് അക്കൗണ്ട് എന്നുള്ള ആശയം ഉദിച്ചത്. അലെൻ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി. അലീന എന്ന പേരിൽ.ഇൻസ്റ്റാഗ്രാം ഡി.പിയിൽ ഒരു റോസാപ്പൂവിന്റെ ഫോട്ടോയും ബയോയിലേക്കുള്ള ഇൻഫർമേഷൻ നൽകുന്നതിന് വേണ്ടി ഒരുപാട് പെണ്ണുങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നോക്കി, അതിൽ നിന്ന് ആവശ്യമുള്ളതിനെ അനുകരിക്കകുകയും ചെയ്തു.അങ്ങനെ ആരായാലും ആ അക്കൗണ്ട്