ഫേക്ക് അക്കൗണ്ട്..(part 2)

  • 25k
  • 7.1k

ഫേക്ക് അക്കൗണ്ട്Part 2..Afthab anwar©️അലീന : പിന്നെ പറയാതെ..?ഞാൻ ഹായ് വിട്ടെന്നുള്ളത് ശരിയാണ് .പക്ഷെ ഒരു ഹായ് അയച്ചപ്പോഴേക്കും ചാടിക്കയറി വീടെവിടെയാ കുട്ടീടെ ?വരാൻ വേണ്ടിയാണ് ,സംരക്ഷണം ആയിക്കോട്ടെ ..?ജീവിതത്തിലേക്ക് എന്നെയും കയറ്റാമോ എന്നൊക്കെ ചോദിക്കുന്നത് കണ്ടാൽ തന്നെ സാമാന്യ ബുദ്ധിയുള്ള ഏതു പെണ്ണിനും ഇത് നിങ്ങളുടെ സ്ഥിരം തൊഴിലാണെന്നുള്ളത് മനസ്സിലാക്കാനാകും .അലക്സ് : അലീന ഞാൻ...,നീ പറഞ്ഞത് ശരിയായിരിക്കാം...,പക്ഷെ നിന്നിൽ ആകൃഷ്ടനായതു പോലെ മറ്റൊരു പെണ്ണിലും ഞാൻ ഇതുവരെയും ആകൃഷ്ടനായിട്ടില്ല...ഇത് അലക്സിന്റെ വാക്കാ....അലീന : നീ ഒന്നും പറയേണ്ടതില്ല അലക്സ്. എനിക്ക് എല്ലാം മനസ്സിലായി.(അലീന എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇത്രയൊക്കെയും ടൈപ്പ്‌ ചെയ്തു കൊണ്ട് അലെൻ, കണ്ണീർ വാർന്നു കരയുന്ന ഒരു ഇമോജിയും അലക്സിന് വിട്ട് കൊടുത്തു.അയച്ച ഇമോജിയിൽ കരയുന്ന ചിത്രമാണെങ്കിലും, തന്റെ സുഹൃത്തായ അലക്സിന്റെ എടുത്തുചാട്ടത്തെക്കുറിച്ച് ആലാചിച്ച് തന്റെ ഉറ്റ സുഹൃത്ത് അലക്സ് ഇത്രക്ക് മണ്ടനായിരുന്നോ എന്നാലോചിച്ചു കൊണ്ട് അലൻ ഊറിയൂറിച്ചിരിച്ചു ).അലക്സ് : എന്താടോ ഇങ്ങനെയൊക്കെ?പ്ലീസ്...പ്ലീസ്....പ്ലീസ്.... അലീന,എന്നെ