യാഫിസിയിലെ സർപ്പ സുന്ദരി

  • 25.6k
  • 4.8k

യാഫിസിയിലെ സർപ്പ സുന്ദരി ചെക്ക് ഇൻ കഴിഞ്ഞ് ശ്രീ സൂര്യ വാച്ച്ൽ നോക്കി.. ഇനിയും കുറേ സമയമുണ്ട്. അവൾ ആളുകൾ ഒഴിഞ്ഞ ഭാഗത്തേക്ക്‌ നീങ്ങി.. തന്റെ ഹാൻഡ്ബാഗ് മടിയിൽ വെച്ച് ഇരുന്നു. മൊബൈൽ എടുത്തു..അവർ നാലുപേരും ആയിരുന്നു വോൾ പേപ്പർ... അച്ഛൻ, അമ്മ, ശ്രീ പൂജ, ഞാൻ..ഞങ്ങൾ രണ്ടാളും മധ്യത്തിലും അച്ഛനും അമ്മയും ഞങ്ങളുടെ ഇരു വശങ്ങളിലും.. ഞങ്ങൾ അവരെ ചേർത്തുനിർത്തുന്ന ഒരു അദൃശ്യ ശക്തി ആണെന്ന് തോന്നി.. അത് സത്യമായിരുന്നു.. ഒരിക്കൽ അവർ തമ്മിൽ എന്നന്നേക്കുമായി അകലേണ്ടത്തിരുന്നു.. .. പക്ഷെ..... അമ്മയ്ക്ക് ഞങ്ങളെ ഓർക്കുമ്പോൾ ഭയമായിരുന്നു.. രണ്ടു പെൺകുട്ടികൾ.. അതും ഇരട്ടക്കുട്ടികൾ.. കുറേ വർഷങ്ങൾ കുട്ടികളില്ലാതിരുന്ന ദേവ രാജനും രഞ്ജിനിക്കും വിവാഹമോചിതരാവേണ്ട കാര്യമൊന്നുമില്ലായിരുന്നു..പെട്ടന്നാണ് നേഴ്സ് ആയിരുന്ന രഞ്ജിനി ക് യാഫിസി ൽ ജോലി ശരിയാവുന്നത്.. യാഫിസി... ശ്രീ സൂര്യ ആ പേര് ഒന്നുകൂടെ മന്ത്രിച്ചു.. അധികമാർക്കും അറിയാത്ത ഒരു ദ്വീപ് രാജ്യമായിരുന്നു യാഫിസി .. ഫ്രാൻസ് ന്റെ കോളനി ആയിരുന്ന