വേശ്യയുടെ മകൾ

  • 24.8k
  • 5.1k

ഇന്നാകെ തിരക്കായിരുന്നു ... കോൺഫറൻസ് കഴിഞ്ഞപ്പോൾ 12.30..പിന്നെ അവിടെനിന്ന് ഓഫീസിലേക്ക് ...ഓഫീസിൽ എത്തിയപ്പോഴോ അപേക്ഷകരുടെ നീണ്ട ക്യൂ ..ഇനി ഫുഡ്‌ കഴിക്കാൻ നേരമില്ല .നല്ല വിശപ്പുണ്ട് ....അവിടെ ഇരുന്നപ്പോൾ തന്നെ വയർ എരിയുന്നുണ്ടായിരുന്നു ..പിന്നെ ചെയ്തു തീർക്കേണ്ട ഫയൽ കെട്ടു മനസ്സിൽ ഓർത്ത് അതും വേണ്ടാന്നു വെച്ചു . "ചേച്ചി .......ഒരു കാപ്പി " ചെറിയൊരു പുഞ്ചിരിയോടുകൂടെ സീമ ചേച്ചി കൊണ്ടുവന്ന കാപ്പി ഊതി കുടിച്ചു കൊണ്ട് ഞാൻ ഫയലുകൾ പരിശോധിക്കാൻ തുടങ്ങി . വെള്ളപൊക്കം ദുരിതാശ്വസം ആണ് ..വീട് നഷ്ടപ്പെട്ടവർ ..വാഹനം നഷ്ടപ്പെട്ടവർ ..ഒന്നൊന്നായി കരുതിവെച്ച ജീവിതം ഒറ്റ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയവർ ..എവടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ലാത്തവർ ..ഓരോ വില്ലജ് തിരിച് ,പഞ്ചായത്തു ,വാർഡ് അങ്ങനെ ഫയലുകൾ നോക്കാൻ ആരംഭിച്ചു .. കളത്തൂർ പഞ്ചായത്ത്‌ ഫയൽ കൈയിൽ എത്തിയപ്പോൾ ..തലച്ചോറിലൂടെ ഒരു വൈബ്രേഷൻ കടന്നുപോയി ....പക്ഷെ ആളുടെ വാർഡ് ഏതെന്നു അറിയില്ലാ .. "പ്രഭാകരേട്ടാ ..ഒരു മിനിറ്റ് " "എന്താ