യയാതി

  • 25.8k
  • 4k

യയാതി നീലവിരിയിട്ട ആ ഹോസ്പിറ്റൽ ജാലകത്തിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ ആൻഡേഴ്സൺ എന്ന ആന്ററി തികച്ചും നിർവികാരനായിരുന്നു. അല്ലെങ്കിൽ മരണം കാത്ത് കിടക്കുന്നവന് എന്ത് വികാരം. സാവധാനം അടുത്തേക്ക് നടന്നു വരുന്ന ആ തണുപ്പിനെ സ്വീകരിക്കാൻ മനസ്സിനെ തയ്യാറാക്കുക, അല്ലാതെ എന്ത്.? അയാൾ ഇടക്കിടക്ക് സ്വയം ചോദിക്കും. ഇന്നത്തെ പുലരിക്ക് എന്തോ ഒരു പ്രത്യേകത,. അത് ഒരു ബോധ്യപ്പെടുത്തലിന്റെ അപ്പുറം ഒന്നും ആയിരുന്നില്ല. ആന്റി കിടക്കയിൽ നിന്ന് എഴുന്നേറ്റ് ജാലകത്തിന്റെ അടുത്തേക്ക് നടന്നു. അങ്ങകലെ കുന്നിന്റെ ചരുവിൽ നിന്ന് സൂര്യൻ ഉയർന്ന് വരികയാണ്. വസന്തം പൂചൂടി നിൽക്കുന്ന പ്രകൃതിയിൽ, തേൻ കുടിക്കാൻ പറന്നു നടക്കുന്ന ചെറുകിളികൾ. അയാൾ അവറ്റകളെ സാകൂതം നോക്കി, എത്ര പ്രസരിപ്പാണ് അവക്ക്. പിന്നിൽ പറന്നടുക്കാൻ ഇടയുള്ള പ്രാപ്പിടിയൻമാരേയോ, മറ്റ് അപകടങ്ങളെയോ ഒന്നും ബോധതലത്തിൽ എടുക്കാതെ ആവേശത്തോടെ തേൻ കുടിക്കുന്നു. ഇതിനിടയിൽ ആ ചിറകടിയുടെ പ്രവേഗം എത്രയായിരിക്കും, അയാൾ ചുമ്മാതെ ചിന്തിച്ചു. തെളിഞ്ഞ പ്രഭാതത്തിൽ ചിതറി വീഴുന്ന പ്രകാശ രശ്മികൾക്കും എന്താണ് ഭംഗി.