പ്രിയ കൂട്ടുകാരി.....

  • 24.3k
  • 3.5k

"ചാരു....... " താഴെ പാൽ ഗ്ലാസുമായി പേടിച്ച് നിൽക്കുമ്പോൾ ആണ് പെട്ടെന്ന് അവന്റെ ശബ്ദം കേട്ടത് ..... അൽപ്പം പേടിയോടെ ആണെങ്കിലും അവള് മുകളിലേക്ക് ചെന്നു..... വാതിലിൽ മുട്ടി വിളിക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നിയത് കാരണം അവള് അവിടെ തന്നെ നിന്നു...... മുറിയിൽ നിന്നും കളിയും ചിരിയും കേൾക്കുന്നുണ്ടായിരുന്നു..... അതവൾക്ക്‌ അസഹ്യമായി തോന്നി.... ഒരു കൈകൊണ്ട് അവള് ചെവി പൊത്തി പിടിച്ചു....... അപ്പോഴേക്കും ആ കതക് തുറക്കപ്പെട്ടിരുന്നു....... " നീയിവിടെ എന്ത് കണ്ട് നിൽക്കാ നിന്നോട് വരാൻ പറഞ്ഞിട്ട് എത്ര നേരമായി......." അവൻ അവളുടെ മുടികുത്തിൽ പിടിച്ചു.... അവളുടെ തല ചുമരിൽ ആഞ്ഞിടിച്ചു........ വേദന കൊണ്ട് പുളഞ്ഞപ്പൊഴും അവള് അവനെ എതിർത്ത് ഒരക്ഷരം പോലും മിണ്ടിയില്ല...... " അതിനു എങ്ങനെയാ...... ഒരു ദിവസം അധികാരവും പറഞ്ഞ് കയറി കൂടിയതല്ലെ.... ഞാൻ ആയത് കൊണ്ട് പണ്ടെക്ക്‌ പണ്ടെ ഇറക്കി വിട്ടില്ല ...... " അവൻ അവളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി.....