ഹീരാലിയുടെ ഹവേലി

  • 17.1k
  • 3.7k

വടക്കോട്ടുള്ള തീവണ്ടിയിൽ ഗിരിധർ കയറുമ്പോൾ നേരം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഏറെ നേരം പ്ലാറ്റുഫോമിൽ കാത്തിരുന്ന് വണ്ടി വന്നപ്പോൾ അയാൾ കയറി. തനിക്ക് അനുവദിച്ചിട്ടുള്ള എസ്. 7 കുപ്പയിലെ പതിനഞ്ചാം നമ്പർ സീറ്റ് കണ്ടുപിടിച്ച്, തന്റെ ബാഗുകൾ ഒതുക്കി, ജാലകത്തിന്റെ അരുകിൽ ഇരുപ്പ് ഉറപ്പിച്ചപ്പോൾ ദൂരെയായ് തീവണ്ടിയുടെ സൈറൺ മുഴങ്ങി. പിന്തിരിഞ്ഞു നോക്കാനോ കൈവീശാനോ ആരും അവശേഷിച്ചിട്ടില്ലാത്തതിനാൽ വിദൂരതയിലേക്ക് കണ്ണുകൾ ഉറപ്പിച്ച്, പിന്നോട്ട് ഓടിമറയുന്ന പ്ലാറ്റുഫോം തൂണുകളുടെയും മരക്കാലുകളുടെയും കാഴ്ച പിന്നിൽ ഉപേക്ഷിച്ച് അവൻ നിസംഗനായി ഇരുന്നു. അത് ഒരു ഒളിച്ചോട്ടമാണ് അവന്, പിറന്ന ചുറ്റുപാടുകളിൽ നിന്നും, ജീവിക്കാൻ ആഗ്രഹിച്ച, ഒരിക്കലും വിട്ടുപോകരുത് എന്ന് ഉറപ്പിച്ച ജീവിത സാഹചര്യങ്ങളിൽ നിന്നും ഒരു പലായനം. ഒരുതരം ഹാബിറ്റാച്യുവൽ മൈഗ്രേഷൻ, അവൻ മനസ്സിൽ ഓർത്തു. തനിക്ക് തന്റെ ഇന്നലെകൾ ഇവിടെ ഉപേക്ഷിച്ചേ മതിയാവൂ, എന്നെങ്കിലും ഇതൊക്കെ അനിവാര്യമാകും എന്ന് ചിന്തിച്ചല്ല, ഇന്നലെ വരെ ജീവിച്ചത്. ഒരു പക്ഷേ ഇനിയുള്ള ജീവിതം