ഓർമയിലെ മഴക്കാലം

  • 16.9k
  • 1
  • 4.2k

നീണ്ട പ്രവാസത്തിന്റെ അഞ്ചു വർഷം.കൊറോണ എന്ന മഹാ മേരി ഞങ്ങളെ പോലെയുള്ള എത്ര പ്രവാസികളുടെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞത്. നാട്ടിൽ വരാൻ കഴിയാതെ മാനസികമായ പിരിമുറുക്കവും പേറി റൂമിലെ ഇരുട്ടിൽ ഉറക്കമില്ലാത്ത രാവിൽ നാട്ടിലെത്തിയാൽ ചെയ്തു തീർക്കാനുള്ള ഓരോ കാര്യങ്ങളും സ്വപ്നം കാണുമ്പോഴായിരുന്നു പഴയ കുട്ടിക്കാലം ഓർമയിൽ വന്നത്. അതെ ഇപ്പോൾ നാട്ടിൽ മഴക്കാലമാണ്.. മഴക്കാലം ഓർമകളിൽ എന്നും മാനത്തെ മഴവില്ലുപോലെ തെളിഞ്ഞു നിൽക്കുന്ന മഴക്കാലം. വീണ്ടും ആ മഴക്കാലം ഈ മരുഭൂമിയിലെ കോൺക്രീറ്റ് ബിൽഡിങ്ങിൽ എസി യുടെ മുരൾച്ചയിൽ. എങ്ങോ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തിന്റെ വർണ ശബളമായ നെടുവീർപ്പുകളിൽ നിന്നും. ചരടുപൊട്ടിയ പട്ടം പോലെ എന്നെ ആ പഴയ അഞ്ചു വയസ്സുകാരനായി തറവാട് വീടിന്റെ ഉമ്മറപ്പടിയിൽ എത്തിച്ചു. ഒരു കർക്കിട മാസത്തിലെ വൈകുന്നേരം മാനത്തെ കാര്‍മേഘങ്ങള്‍ പെടുന്നനെ സിന്തൂര ചുവപ്പാർന്ന സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു ഉണങ്ങാനായ് ഇട്ടിരുന്ന തെങ്ങിന്റെ കൊതുമ്പലും മടലും മറ്റും വാരിവെക്കാനായ് ഉമ്മ