രുദ്രായണം

  • 11.2k
  • 1
  • 3k

രുദ്രായണം അന്ന് തെളിഞ്ഞ ആകാശമായിരുന്നു, കൊതിപ്പിക്കുന്ന നീലനിറം വാരിപ്പൂശി, പ്രസന്നയായി നിൽക്കുന്ന അതിന്റെ കീഴെ, വിശാലമായ കടൽ ശാന്തം. തിര ഞൊറിയുന്ന കുഞ്ഞോളങ്ങളിൽ തഴുകി നോക്കെത്താദൂരം പച്ചപുതപ്പ് ധരിച്ചു അവൾ കുണുങ്ങി നിൽക്കുകയാണ്. വെള്ളിമണൽപ്പരപ്പും അത് പോലെ തന്നെ. എങ്ങും പ്രസന്നത നിറച്ച അന്തരീക്ഷം. ദൂരെ വൃക്ഷത്തലപ്പുകൾ, തഴുകി പോന്ന മന്ദമാരുതനിൽ തലയാട്ടി രസിച്ചു. കുളിർ നിറഞ്ഞ പ്രകൃതി കിഴക്ക് നിന്ന് ഒളിചിതറി ചിരിച്ച് കയറി വരുന്ന ആദിത്യനെ വരവേൽക്കാൻ കാത്ത് നിൽക്കെയാണ്. കഴിഞ്ഞുപോയ കുറേ ദിനങ്ങൾ, അങ്ങനെ ആയിരുന്നില്ല, കലിപൂണ്ട് അലറി മറിയുന്ന കടലും, ഇടിയും മിന്നലും, തോരാത്ത പേമാരിയും കരിമേഘങ്ങൾ കൊണ്ട് മറച്ച ആകാശവും. ചുഴലികാറ്റും പ്രകൃതി ദുരന്തങ്ങൾ കൊണ്ട് തകിടം മറിഞ്ഞ ഭൂവിഭാഗങ്ങളും, കടപുഴകിയ വൃക്ഷങ്ങളും അതിൽ ഞെരിഞ്ഞമർന്ന സസ്യലതാദികളും, ആർത്തലച്ചു എല്ലാം തകർത്ത് മുന്നേറിയ ജലശക്തിയിൽ പൊട്ടിത്തകർന്ന മലനിരകളും ഉരുണ്ട് പോയി എല്ലാം കാൽച്ചുവട്ടിൽ ചവുട്ടിയരച്ച വലിയ പാറകളും പൊട്ടിച്ചിതറിയ കഷ്ണങ്ങളും ഒക്കെയായി ഭീകരമായിരുന്നു ഭൂമിയും പ്രകൃതിയും. എല്ലാം