മഞ്ഞുപെയ്യുന്ന മരുഭൂമികൾ

  • 14k
  • 1
  • 3.2k

മഞ്ഞുപെയ്യുന്ന മരുഭൂമികൾ സുജാത അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു. ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ ചക്രവാളത്തിൽ തലകാണിച്ചിട്ടുണ്ടായിരുന്നില്ല. ചെറിയ മൂടൽമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന പുലരിയിൽ എങ്ങും നിറയുന്ന നൈർമല്യം നുണഞ്ഞ് അകലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ ഉള്ളം പതിവിലും ശാന്തമായിരുന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന മേഘശകലങ്ങൾ അപ്പോഴും തിരനീന്തി കിഴക്കോട്ട് പറക്കുന്നു. ചിങ്ങകുളിരിൽ തെളിഞ്ഞ ആ പ്രഭാതം ലാസ്യവിലസിതയായി നിന്നപ്പോൾ അവളുടെ മനസ്സും ലോലമായി, എവിടെ നിന്നോ ഒഴുകിയെത്തുന്ന ഭക്തിഗാനസുധയ്ക്കൊപ്പം അവളും പ്രാർത്ഥിച്ചു കൃഷ്ണാ.. എല്ലാം നല്ലപടി നടക്കണേ. എന്നും രാവിലത്തെ പോലെ ആവിപറക്കുന്ന കാപ്പിയുടെ കപ്പ് അവളുടെ കയ്യിൽ ഭദ്രമായിരുന്നു, ചിന്തകൾക്കിടയിൽ അതിൻറെ രുചി നുണയുമ്പോലെ കപ്പിൽ ഇടയ്ക്കിടക്ക് മൊത്തി, ചെറിയ തുള്ളികൾ അകത്താക്കി, തൻറെ മനസിനെ ഇന്നലെകളുടെ തള്ളിവരുന്ന ഓർമ്മകളെ അവയുടെ പാട്ടിന് വിട്ടിട്ട്, കണ്ണുകളെ പ്രകൃതിയിലേക്ക് തന്നെ മേയാൻ വിട്ടു. നഗരത്തിലെ മുന്തിയിനം കെട്ടിട സമുച്ചയത്തിന്റെ പത്താം നിലയിൽ കിഴക്കേ ഭാഗത്തായിരുന്നു അവളുടെയും