ആർദ്രത.

  • 43.2k
  • 6
  • 11.5k

ലക്ഷ്യത്തിൽ എത്താൻ കഴിയാതെ വീണ്ടും നടന്നുകൊണ്ടിരുന്നു. ലക്ഷ്യത്തിൽ എത്തുകയോ , എത്താതിരിക്കുന്നതോ എന്നത് വിധി. പ്രതീക്ഷയോടെ നടക്കുക എന്നത് എൻറെ ധർമ്മം. നടന്നു ക്ഷീണിതനായി എങ്കിലും. പിൻവാങ്ങാൻ കൂട്ടാക്കാതെ ഞാൻ നടന്നുകൊണ്ടേയിരുന്നു ;പ്രതീക്ഷയോടെ.. ഇടയ്ക്ക് വിശ്രമിക്കാൻ അൽപനേരം മരത്തണലുകളിൽ നിൽക്കുമ്പോൾ മരങ്ങൾ ചോദിച്ചു; എങ്ങോട്ടാണ്. ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു ലക്ഷ്യത്തിലേക്ക്. അത് കേട്ടു മരങ്ങൾ ചിരിച്ചു. ചിരിക്കാൻ മരങ്ങൾക്ക് ഊർജ്ജം പകർന്നത് കാറ്റായിരുന്നു. എനിക്ക് അല്പംആശ്വാസം തന്ന കാറ്റ് എങ്ങോട്ടോ ധൃതിയിൽ പറന്നകന്നു. മരങ്ങളോടും കാറ്റിനോടും നന്ദി പറഞ്ഞ് ഞാൻ വീണ്ടും നടന്നു; ദൂരങ്ങൾ താണ്ടി...ഏതോ മനോഹാരിതമായ കുന്നിൻ മുകളിൽ എത്തിയപ്പോൾ കുറെ പേർ എന്നെ വളഞ്ഞു. അസാധാരണ വസ്ത്രധാരികളായ അവർ സന്യാസികളെ പോലെ തോന്നിച്ചു. അവർ ശാന്തരായിരുന്നു , ഒച്ചയുണ്ടാക്കിയില്ല മൃദുവായി സംസാരിച്ചു. എനിക്ക് മനസ്സിലാകാത്തത് ആയിരുന്നു അവരുടെ ഭാഷ. അരികത്തായുള്ള ആശ്രമത്തിലേക്ക് എന്നെ അവർ കൂട്ടിക്കൊണ്ടുപോയി. അതിഥിയെപോലെ എന്നോട് അവർ പെരുമാറി. ആശ്രമത്തിന്റെ പൂമുഖത്തെന്നെ എത്തിച്ച