പാഴ് കിനാവ്

  • 6.1k
  • 2.2k

" രമ്യേ നീ കിടക്കുന്നില്ലേ "? വിദ്യയുടെ ചോദ്യം രമ്യയുടെ പുസ്തക വായന മുറിച്ചു . "ഇല്ല കുറച്ചു കൂടി വായിച്ചിട്ട് ......" "അപ്പോള്‍ ഇന്ന് വൈകിട്ട് പോകണ്ടേ" ? "അറിയില്ല ..മുന്‍കൂട്ടി അറിയിക്കുന്ന ജോലിയാണോ നമ്മുടേത്‌ ? അല്ലെങ്കില്‍ തന്നെ എന്തറിയാന്‍ ..ആളും സ്ഥലവും മാറുന്നൂന്നു മാത്രം..മാറ്റമില്ലാത്തത് നമുക്ക് മാത്രം .." സംസാരം പകുതിക്ക് നിര്‍ത്തി രമ്യ കട്ടില്‍ പടികളില്‍ മിഴിയൂന്നി എന്തോ ആലോചിച്ചെന്ന പോലെ ഇരുന്നു.. "ഒരു കണക്കിന് നീ പറേന്നതാ ശരി ..നമ്മളെന്തിനു ആളും തരോം നോക്കണം..പോകാന്‍ പറയുന്നു .പോണു ..അത്ര മാത്രം" . വിദ്യ രമ്യ പറഞ്ഞത് ശരി വെച്ചു. "എന്റെ രമ്യേ ഇന്നലെ ഒരു തമിഴനായിരുന്നു കൂട്ട് . ഹൊ! അവന്റെ നാറിയ മണം ..പല തവണ എനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നു.അവനാണെങ്കില്‍ ഒടുക്കത്തെ പരാക്രമോം..പെണ്ണിനെ കാണാത്ത പോലെ ..വൃത്തികെട്ട പന്നി ..ഒന്നു കുളിച്ചിട്ടും എനിക്കറപ്പു മാറിയിട്ടില്ല ". വിദ്യയുടെ യുടെ മുഖത്ത് ഇപ്പോഴും വിട്ടു