അഞ്ചു കവിതകൾ

  • 17k
  • 2.3k

(1) അച്ഛൻ ഒരു വര്‍ഷകാല പ്രഭാതത്തില്‍ നനുത്ത മണ്ണില്‍..... കാൽ പതിപ്പിച്ചു നടക്കുമ്പോള്‍ അറിയുന്നു ഞാൻ അച്ചന്റെ സ്നേഹം ...... ആ പാദങ്ങളിലായ് കുഞ്ഞ് പാദം ചേർത്ത് വെച്ച് പിച്ചവെച്ചൊരു ഓർമ്മകളും...... ശിശിരകാല പുലരിയില്‍ ഹിമകണമുര്‍ന്നോരെന്‍ ചില്ലകള്‍ കാഴ്ച മങ്ങിയ കണ്ണടച്ച് ഉള്‍ക്കണ്ണാലമ്മയെ കണ്ട് കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍ അമൂല്യമാം രത്നങ്ങളായി അനശ്വരമാം വാത്സല്യം...... അമ്മയ്ക്ക് പകരം താരാട്ട് പാടേണ്ടി വന്നപ്പോൾ അച്ചൻ മൂളിത്തന്നത് ഈണമില്ലാത്ത രാഗങ്ങളായിരുന്നു....... തൊണ്ടയറ്റം വന്നൊരു കിതപ്പ്.. കഴുത്തിനെ ഇറുക്കി ശ്വാസംമുട്ടിക്കുംപോലെ.. പിന്നെ അച്ചന്റെ ഉദരത്തില്‍ നിന്നുമൊരു തീനാളം- നെഞ്ചിന്‍ കൂടോളം വന്ന് ഒരു ആളല്‍.. എല്ലാം ഉള്ളിൽ ഒതുക്കി എനിക്കായി മൂളി അച്ചൻ രാഗ താള പല്ലവികൾ....... ഭയനിരുനില്ല ഞാൻ ഒന്നിനെയും അച്ഛന്റെ ചാരെ നിന്നിടുമ്പോൾ ... ആ ഒട്ടിയ നെഞ്ചിൻ കൂട് പട്ടു മെത്ത പോലെ... നിറ 'സ്നേഹത്തിൻ ചൂടിൽ മുഖമൊളിപ്പിച്ചു കുണുങ്ങി ഞാൻ..... സന്ധ്യക്ക്‌ പടികടന്നു വരുന്നൊരു വിയർപ്പുമണം കാത്തിരുന്നൊരു കാലം ഉണ്ടായിരുന്നു