എൻ്റെ അനുഭവങ്ങൾ പാളിച്ചകൾ

  • 19.8k
  • 3.2k

അപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്.വായിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ നിങ്ങൾക്കു കൊള്ളാം. ഇതൊരു കഥയല്ല ചില അനുഭവങ്ങളാണ്. ഇന്നലെ ഞാനും എൻ്റെ സഹോദരനും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാര്യം പറഞ്ഞു.സ്ത്രികൾ ശാക്തീകരിക്കാത്തതിൻ്റെ പൂർണ കാരണം അവർ തന്നെയാണ് എന്ന്.അത് സമർത്ഥിക്കനായി അവൻ ചില ഉദാഹരണങ്ങളും പറഞ്ഞു.സ്ത്രീകൾ പറയാതെ തന്നെ മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യുന്നു.വീട് അടിച്ച് വൃത്തിയാക്കുന്നു അലക്കുന്നു.അങ്ങനെ അങ്ങനെ കൂറെ ജോലികൾ ചെയ്യുന്നു.എന്തിനുവേണ്ടിയാണ് അമ്മ ഈ ജോലിയെല്ലാം എന്നെ പഠിപ്പിക്കാതെ ചെച്ചിയെ മാത്രം നിർബന്ധിച്ച് പഠിപ്പിക്കുന്നത്,കാരണം ചെച്ചി ഒരു പെണ്ണായതുകൊണ്ടാണ്. സഹോദരങ്ങളെ ഇതൊരു അനുഭവമാണ്.പക്ഷെ ഞാനിന്ന് പെണ്ണുങ്ങൾക്ക് ലഭിച്ചിടുള്ള ചില ഭാഗ്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. അതിനു മുൻപ് ഞാൻ എന്നെ കുറിച്ച് ഒരു കാര്യം പറയാം.ഞാൻ ഏറെ മടിയുള്ള ഒരു പെൺകുട്ടിയാണ്.എല്ലാത്തിനും മടി.ഉറങ്ങാൻ ഉറക്കമുണരാൻ വീട്ടിലെ ജോലികൾ ചെയ്യാൻ പഠിക്കാൻ അങ്ങനെ അങ്ങനെ.എനിക്ക് മടിയില്ലാത്ത ഒരു കാര്യം എഴുതുക എന്നതു മാത്രമാണ്.ഞാൻ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു കാര്യം എഴുത്ത് മാത്രമാണ്.ബാക്കിയെല്ലാം എൻ്റെ ഉത്തരവാദിത്വമാണെന്ന് കണ്ട്