സുവർണ്ണ മേഘങ്ങൾ - 5

  • 16.1k
  • 3.1k

"ആ മോളെ നിനക്കൊന്ന് ഇങ്ങോട്ട് വരാൻ കഴിയുമോ." "എന്താ എന്തുപറ്റി." "കണ്ണൻ പറഞ്ഞിട്ടാ,ദാ ഞാൻ അവന് കൊടുക്കാം." അവൾക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു അതുകൊണ്ടാണെന്ന് തോന്നുന്നു അവൾ ഒരു നിമിഷം മൌനമായി നിന്നത്.കണ്ണൻ്റെ ശബ്ദം അവർക്കിടയിലെ മൌനത്തെ ഇല്ലാതാക്കി."ഹലോ ഞാൻ കണ്ണനാ ഇവിടെ നാളെ ഒരു വിശേഷമുണ്ട്,തനിക്ക് വരാൻ പറ്റുമോ.നാളെ എൻ്റെ പിറന്നാളാണ്.എൻ്റെ ഇവിടുത്തെ അമ്മമാരെല്ലാവരെയും കുട്ടികളെയും ഇവിടെ വന്ന് കണ്ട് അവർക്ക് ഒരുപാട് സ്നേഹം കൊടുക്കുന്ന മോളല്ലെ നീ നിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ല നീ എന്നെയും കണ്ടിട്ടില്ല ,നാളെയാണ് അതിന് അനുയോജ്യമായ ദിവസം നീ വരോ.എൻ്റെ പിറന്നാൾ ദിവസം ഞാൻ തന്നെ ഒരു അവസരം നൽകുന്നു.നിനക്ക് നാളെ തിരക്കെന്നുമില്ലല്ലോ." മുഖത്ത് ഒരു പുഞ്ചിരി നൽകി വരാം എന്ന് ഹൃദ്യ മറുപടി പറഞ്ഞു. ഹൃദ്യയോട് കണ്ണൻ സംസാരിച്ചപ്പോൾ അവൻ സ്വപ്നകാണുകയായിരുന്നു നാളത്തെ ദിവസം.അവൻ്റെ പിറന്നാളിന് അവൻ ഹൃദ്യക്ക് കൊടുക്കുന്ന സമ്മാനത്തെ കുറിച്ചൊർത്ത്. പക്ഷെ........ ഇന്നാണ് കണ്ണൻ്റെ പിറന്നാൾ.എല്ലാവരും ഉറക്കമുണർന്നു.കണ്ണൻ്റെ അമ്മയും.പക്ഷെ ആ