പൂമ്പാറ്റകളും ശലഭവും

  • 23.6k
  • 5.8k

രാവിലെ പൂവൻ കോഴിയുടെ കൂവൽ കേട്ടാണ് ചാരുമോൾ (ചാരുലത) കണ്ണ് തുറന്നത്. അലസമായി മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും വീണ്ടും ഉറക്കം വന്നില്ല. തിരിഞ്ഞു കിടന്നപ്പോൾ കാൽ മുട്ടിൽ ചെറിയ വേദന തോന്നിയപ്പോൾ ആണ് ഇന്നലെ മുറ്റത്ത് വീണപ്പോൾ ഉണ്ടായ കാൽ മുട്ടിലെ മുറിവിന്റെ കാര്യം ഓർമയിൽ വന്നത്.. എഴുന്നേറ്റിരുന്നു മുറിവ് ഒന്നു നോക്കിയപ്പോൾ അമ്മ കെട്ടിവച്ച മരുന്ന് വച്ച തുണി മുറിവിന് താഴെ ഊർന്നിറങ്ങി കിടക്കുന്നു.മുറിവിന്റെ അരികിൽ ഒന്നു ചെറുതായി തൊട്ട് നോക്കി. ചെറിയ നീറ്റൽ ഉണ്ട്. വീണ്ടും അനങ്ങാതെ നേരെ കിടന്നു..ഇന്നലെ ഓടികളിക്കുന്നതിനിടയിൽ ആണ് മുറ്റത്തു മുട്ടുകുത്തി വീണത്. കാലിലെ വേദനയെക്കാൾ അപ്പോൾ എവിടെ നിന്നോ കയ്യിൽ വീണ പുഴുവിനെ കൂടി കണ്ടപ്പോൾ ആണ് കരച്ചിൽ വന്നത്. പുഴു ആളുകളുടെ ദേഹത്തു വന്നിരുന്നാൽ ചൊറിഞ്ഞു തടിക്കുമെന്ന് അമ്മ പറഞ്ഞത് ഓർത്തപ്പോൾ കയ്യിലേക്ക് ഒന്നുകൂടി നോക്കി.. ഇല്ല കുഴപ്പമൊന്നുമില്ല. പുഴുക്കളെ ഒട്ടും ഇഷ്ടമില്ല ചാരുമോൾക്ക്.ഇന്ന് എന്തായാലും ഒരു പണി ചെയ്യാനുണ്ട്. എല്ലാരും