കനിഹ

  • 15k
  • 2
  • 3.6k

വേണമെങ്കിൽ ഇതും ഒരു സാധാരണ സംഭവമായി നിങ്ങൾക്ക് തള്ളി കളയാം.എന്നാൽ അവൾക്ക് അത് അങ്ങനെ തള്ളി കളയാൻ കഴിയില്ല.എനിക്കും...കാരണം ഇവിടെ അസാധ്യമായി ഒന്നുമില്ല.എന്ന് സാധ്യമാകുമെന്ന ചോദ്യത്തിന് ഉത്തരം അത് നിങ്ങളുടെ പക്കലുള്ളിടത്തോളം. അവളുടെ പേര് കനിഹ.വയസ്സ് പതൊൻപത്.അമ്മയുടെയും അച്ഛൻ്റെയും സ്നേഹമയിയായ മകൾ.അവളും എല്ലാവരെ പോലെ തന്നെ ജീവിതം ജീവിച്ചു പോന്നു.എല്ലാവരും കനിയെ പോലെയാണോ എന്ന് അറിയില്ല.അവൾക്ക് ഒരു പ്രത്യേകതയുണ്ട്,അവൾക്ക് ജീവിതത്തോട് ഇതുവരെ മടുപ്പ് തോന്നിയിട്ടില്ല.എന്നേ മടുത്ത് പുറത്ത് പോകേണ്ട ജീവിതമായിരുന്നു അവളുടേത്.അങ്ങനെ ജീവിതം മടുക്കാൻ അവളുടെ ജീവിതത്തിൽ ഇത്ര പെരുത്ത് എന്താ സംഭവിക്കുന്നേ.കനി ആരാ.അവൾക്ക് എന്തു പറ്റി.എന്താ അവൾക്ക് വേണ്ടേ..ഞാൻ പറയാം അത്. അവളുടെ വീട്ടിൽ അച്ഛൻ അമ്മ അനിയത്തി അനിയൻ അവരായിരുന്നു അവളുടെ ലോകം.ഇപ്പോൾ അവർ മാത്രമല്ല കുറേ കുറേയധികം പേർ കനിയുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നു.അവളുടെ വീട് കരീങ്കാടെന്ന കൊച്ചുഗ്രാമത്തിലാണ്.എല്ലാ ഗ്രാമ പ്രദേശത്തെയും പോലെ തന്നെ അവിടെയും പുഴയും കാടും അരുവിയും നിഷ്കളങ്കതയുള്ള ജനങ്ങളും ഉണ്ട്.നിഷ്കളങ്കതയെന്നു പറഞ്ഞാൽ അറിയാലോ നിങ്ങളുടെ