പ്രവാസി

  • 38.9k
  • 1
  • 15.8k

Part 1❣M.A.P.K❣✈ *പ്രവാസി*✈തന്റെ ജീവിതത്തിൽ പ്രവാസി എന്ന് മുദ്രകുത്തി ജീവിച്ചു തീർക്കുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. ഈ കഥ അവർക്കായി സമർപ്പിക്കുന്നു."ഒരിക്കൽ ഒരു സ്ത്രീ ഒരു കത്തെഴുതി, ഇതിൽ പ്രധാനമായും പറഞ്ഞത് ഇങ്ങനെയായിരുന്നു, ജീവിക്കുന്നുവെങ്കിൽ ഒരു പ്രവാസിയുടെ ഭാര്യയായി ജീവിക്കണം.... ഇതിലൂടെ ആ സ്ത്രീ അർത്ഥമാക്കിയത് ഇങ്ങനെയായിരുന്നു. പ്രവാസികൾ എന്നും പണക്കാരാണ് അവരിൽനിന്ന് ധൂർത്തടിച്ചു ജീവിക്കാം എന്നതായിരുന്നു ആ സ്ത്രീ അർത്ഥമാക്കി പ്രധാന കാര്യം".ആ കത്തിലെ വാക്കുകൾ കുത്തി തറച്ചത് എന്റെ ഉപ്പ അടക്കമുള്ള പ്രവാസിയുടെ നെഞ്ചിൽ ആയിരുന്നു. പ്രവാസിയുടെ മനസ്സ് അറിയാതെ പോയ ആ സ്ത്രീ ഒന്ന് ചിന്തിച്ചു നോക്കണം എന്താണ് "പ്രവാസി എന്നത്"...?കുറേകാലത്തിനുശേഷം അറബിയുടെയും മാനേജരുടെയും കയ്യും കാലും പിടിച്ചു ഉണ്ടാക്കുന്ന ലീവിന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ, എന്റെ ഭാര്യയുടേയും മക്കളുടേയും തിളങ്ങുന്ന ആ പവിത്രമായ കണ്ണുകൾ ഒന്ന് കാണാൻ എന്ന ആഗ്രഹത്തോടെ വിമാനം കയറുന്ന പ്രവാസികൾ. കയ്യിൽ പൈസ ഇല്ലെങ്കിലും കടം വാങ്ങിയിട്ട് ആണെങ്കിലും നാട്ടിൽ പോകുമ്പോൾ