കുടിയാന്മല വിളിക്കുന്നു

  • 9.6k
  • 2.3k

സ്കൂളിന്റെ മുറ്റത്തു കരിയിലകൾ കാറ്റത്തു അടിഞ്ഞുകൂടി . ചാത്തമലയിൽനിന്നും കുരിശുമലയിലേക്കു കാറ്റ് ശക്തമായി വീശിക്കൊണ്ടിരുന്നു . ശങ്കരൻനായർസാർ കണ്ണട ഊരി ചെവിയിലെ രോമം തിരക്കിട്ടു വലിച്ചു ." സാറേ , ഷെഡ് വീഴുമോ ?" റൗഡി മാത്തൻ ചോദിച്ചു.നായർസാർ ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സ്കൂൾഷെഡിന്റെ കച്ചിമേഞ്ഞ മേൽപ്പുര നോക്കി പിന്നെ ചിരിയോടെ ചോദിച്ചു" നമ്മൾ എവിടെയാ നിറുത്തിയത് " കർണ്ണന്റെ നിസ്സഹായതയും നിസ്സംഗതയും ക്ലാസ്സിൽ തെളിഞ്ഞു . അപരന്റെ വേദനയും ഇല്ലായ്മയും നെഞ്ചിലേറ്റിയ കർണ്ണൻ . മഹാറാണിയായ അമ്മയുടെ സ്‌നേഹവും വാത്സല്യവും അറിയാതെ വളർന്ന കർണ്ണൻ . പ്രപഞ്ചം മുഴുവൻ ചൈതന്യം പകർന്ന മഹാനുഭാവു സൂര്യ പുത്രനെങ്കിലും സൂതപുത്രനായി ദാരിദ്ര്യവും വേദനയും അറിഞ്ഞ കർണ്ണൻ . ആയുധവിദ്യയിൽ ജേതാവെങ്കിലും അർജുനന്റെ മുൻപിൽ തലകുമ്പിട്ടു നടന്ന കർണ്ണൻ . ആഗ്രഹിച്ച പെണ്ണിന്റെ സ്വയംവരത്തിൽ പങ്കെടുക്കാൻ കുലമഹിമ തടസ്സമായവൻ കർണ്ണൻ .തുടയിൽ വണ്ടു തുരന്നപ്പോൾ വേദന സഹിച്ചു, മടിയിൽ ഉറങ്ങുന്ന ഗുരു പരശുരാമനു ശല്യമാവാതെ നോക്കി