സദാചാരം

  • 17.7k
  • 5k

അവൾ സ്വപ്ന.. നഗരത്തിലെ വലിയൊരു telecome കമ്പനിയിലെ ഉദ്യോഗസ്ഥ. അത്യാവശ്യം നല്ല അറിവും തന്റേടവും ഉള്ള പെൺകുട്ടി.. സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങളെ കുറിച്ച് അവളുടേതായ രീതിയിൽ പ്രതികരിക്കുന്ന ഒരു പ്രകൃതം.. അവൻ ജയൻ. ഒരു സ്വകാര്യ വാർത്താചാനലിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു.. നല്ലൊരു സൗഹൃദവലയം ഉള്ള ആളും കൂടിയാണ് ജയൻ.. നല്ലൊരു മനുഷ്യനും... ഇനി ഇവര് തമ്മിൽ എന്താണ് എന്നല്ലേ...? ജയനും സ്വപ്നയും വർഷങ്ങളായി അടുപ്പമുള്ളവർ.. ചുരുക്കിപ്പറഞ്ഞാൽ നല്ല കട്ട പ്രണയം... ജയനെക്കുറിച്ചു എല്ലാം തന്നെ സ്വപ്നയ്ക്കു നന്നായി അറിയാം.. തിരിച്ചു അവളെക്കുറിച്ചു അവനും... അവന്റെ എല്ലാ വീക്നെസ്സും അറിഞ്ഞു കൂടെ കൂടിയ ഒരു പെണ്ണ്.. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ പോയിട്ടു ഒന്നു സംസാരിക്കാൻ പോലും സമയം കിട്ടാറില്ല... കാരണം ജോലിത്തിരക്ക് തന്നെ.. കാണുന്നത് പോലും വല്ലപ്പോഴും.. അവനു ചെറിയ ദുശീലങ്ങളും ഉണ്ട്.. ഇടയ്ക് കൂട്ടുകാരോടൊത്തു മദ്യപാനം.. സിഗെരെറ്റ് വലിയും ഉണ്ട്.. അതൊക്കെ തന്നെ സ്വപ്നയ്ക്കു അറിയാവുന്നതും ആണു.. പക്ഷെ അതേക്കുറിച്ചു അവനെ