തെക്കേമുറി ഉലഹന്നാൻ മരിച്ചു . ഇന്നു വെളുപ്പിനു നാലുമണിക്കാണ് മരിച്ചത് . കോവിഡ് കാരണം വിദേശത്തുള്ള മക്കൾക്കു വരാൻ കഴിയില്ലയെങ്കിലും ശവം കുറെയേറെ കാത്തുകിടന്നു . ഉച്ചതിരിഞ്ഞു ഞാൻ മരണവീട്ടിലേക്കു ഇറങ്ങി മുറ്റത്തിനു താഴെ ഉണക്ക വാഴകൈയിൽ കാക്കയിരുന്നു , കൊക്കുപിളർത്തി തലചെരിച്ചു വാനത്തു പറക്കുന്ന മേഘങ്ങളെ മരണം അറിയിച്ചു . ഉമ്മറത്തും മുറ്റത്തും ചിതറിച്ചിട്ട കസേരയിൽ ഇരുന്നവർ മരണം മറന്നു എന്തെല്ലാമോ സംസാരിക്കുകയും ശബ്‌ദമടക്കി ചിരിക്കുകയുമായിരുന്നല്ലോ ."അന്തിയുടെ അന്തി വെളിച്ചത്തിൽ ചെംഞീപോലൊരു മാലാഖ വിണ്ണിൽനിന്നും മരണത്തിൻ സന്ദേശവുമായി വന്നെത്തി ---"സ്‌പീക്കറിൽ മുഴങ്ങിയ പാട്ട് ഒച്ചകൾ ഇല്ലാതാക്കി . ശവമഞ്ചത്തിനുചുറ്റും ഇരുന്നു കന്യാസ്ത്രീകളും പെണ്ണുങ്ങളും കൊന്ത ചൊല്ലികൊണ്ടേയിരുന്നു .പൊടുന്നനവെയാണ് ഇടക്കിരുന്ന അവളെ കണ്ടത് .ചെമ്പകം പൂത്തു വിടർന്നപോലെ . അനുഭൂതികൾ ഹൃദയം എവിടേക്കോ കൊത്തിവലിക്കുന്നു . പുറത്തേക്കിറങ്ങിയപ്പോൾ തൊടിയിൽ , മാവിൻചുവട്ടിൽ, മനോജിനെ കണ്ടു . അവനോടു ലോഹ്യം പറയാൻ ചെന്നപ്പോൾ തന്ത്രപൂർവം മാറിക്കളഞ്ഞു . ഇപ്പോൾ പഴയ കൂട്ടുകാർ എല്ലാം