അയാൾ

  • 11.8k
  • 3.4k

അയാൾ ടെറസിന്റെ മുകളിലെ ഇരുട്ടിന്റെ മറവിലേക്ക് മെല്ലെ നടന്നു... സമയം ഏകദേശം രാത്രി ഒരുമണിയോട് അടുത്തിരുന്നു.. ഇരുട്ടിൽ രക്തക്കറ പുരണ്ട കൈകൾ മുഖത്തിന്‌ നേരെ പിടിച്ച് കൊണ്ട് വികൃതമായി അയാൾ ചിരിച്ചു.... അപ്പോളും അയാളുടെ മനസ്സിൽ പകയുടെ വേലിയേറ്റം ഉണ്ടായിക്കൊണ്ടിരുന്നു.. താഴെ മൃഗീയമായി കൊല ചെയ്യപ്പെട്ടത് താൻ ഒരിക്കൽ ജീവനേക്കാൾ സ്നേഹിച്ചവൾ ആയിരുന്നു എന്നോർത്തപ്പോഴും.. അയാളിൽ യാതൊരു വിധ കുറ്റബോധവും ഉണ്ടായിരുന്നില്ല.. ചാവേണ്ടവൾ അവൾ.... !! ചതിയുടെ കറപുരണ്ട കഥകൾ... വഞ്ചകി... അയാളുടെ മനസു ആക്രോശിച്ചുകൊണ്ടിരുന്നു....?? കുറച്ചു നേരം കഴിഞ്ഞു അയാൾ സ്റ്റെപ്പിറങ്ങി താഴേയ്ക്കു പോയി.. രക്തം പുഴപോലെ ഒഴുകുന്നു തറയിൽ.. രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളെ നോക്കി അവൻ അവളുടെ അടുത്ത് അവളെ നോക്കി കുറച്ചു നേരം ഇരുന്നു... പെട്ടെന്നു അയാളുടെ ഓർമ്മകൾ കുറച്ചു വർഷങ്ങൾക്കു മുൻപിലേക്കു പോയി.. സാം, ടെസ്സ അവരുടേതു പ്രണയ വിവാഹം ആയിരുന്നു.. വലിയ ത്യാഗം സഹിച്ചു സ്വന്തമാക്കിയതാണ്