ബോധിച്ചില്ലകൾ ഉണങ്ങുബോൾ

  • 10.6k
  • 2.8k

അനന്തതയുടെ അഗാധതയിൽ നിന്നും ജനിമൃതി സംക്രമണത്തിലേക്കു പാറി വീണ കുഞ്ഞ്‌ , മിഴികൾ തുറന്നു . നേർത്ത നിലാവിന്റെ ശാലീനതയും മഞ്ഞിന്റെ കുളിർമ്മയും രാപ്പാടികളുടെ സംഗീതങ്ങളും അറിയാതെ കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു. നീലാണ്ടനു കള്ളുഷാപ്പ് പൂട്ടിയപ്പോൾ ഇറങ്ങേണ്ടിവന്നു . പാട്ടിന്റെ ചിറകു വീശി അയാൾ നടന്നു . പെട്ടെന്നു, കള്ളിൽ ചിതറി പതറിയ കാലു നിവർത്തി നീലാണ്ടൻ ചെവിയോർത്തു . കാലങ്ങളായി കാത്തിരുന്ന പിള്ളയുടെ കരച്ചിൽ കാതുകളിൽ അലയടിച്ചു . ചോരകുഞ്ഞിനേ വാരിയെടുക്കുമ്പോൾ മലമുകളിലെ കോടമഞ്ഞിൽ ചന്ദ്രനും നക്ഷത്രങ്ങളും പതഞ്ഞിരുന്നു . പൊടുന്നനവേ കുഞ്ഞു കരച്ചിൽ നിർത്തി , ഇറുകെ പൂട്ടിയ കൈപ്പത്തി തുറന്നു . കൈകാലുകൾ മെല്ലെ ഇളക്കികൊണ്ടിരുന്നു . നീലാണ്ടൻ സന്തോഷത്തോടെ നടന്നു . കായലിനോരത്തെ കൈതയിലിരുന്ന പൂവൻ കോഴി കൂവിവിളിച്ചു സൂര്യനെ ഉണർത്തി . സൂര്യൻ തന്റെ ചെതുമ്പലുകൾ കായലിന്റെ ഓളങ്ങൾക്കു തിളക്കമായി പൊഴിച്ചു ."നീലണ്ടാ , നീലണ്ടാ ഇതേതാ ചോരകുഞ്ഞു കരയുന്നേ ?! "നീലി നീട്ടി