പുതിയകാലപൂക്കൾ വിരിഞ്ഞപ്പോൾ

  • 12.4k
  • 3.6k

പുതിയകാല പൂക്കൾ വിരിയുമ്പോൾ " അപ്പാപ്പച്ചോ , അപ്പാപ്പച്ചോ , നമ്മുടെ കച്ചിത്തുറുവേ നോക്കിക്കേ , അമ്പിളിയമ്മാവൻ പൊട്ടിവീണൊഴുകുന്നു ." കച്ചിത്തുറുവിൽ നിലാവു പതയുന്നതു നോക്കി ആകാശ് ആഹ്‌ളാദത്തോടെ വിളിച്ചുപറഞ്ഞു . " കൊച്ചാപ്പിയേ , കൊച്ചാപ്പിയേ , പണ്ടു പണ്ടു അതിനപ്പുറം ഒരു മരുത് ഉണ്ടായിരുന്നു . ആ മരുതിൽ ഒരു മഞ്ഞക്കിളികൂടുകെട്ടി പാർത്തിരുന്നു . അന്നു നിലാവൊഴുകുമ്പോൾ മരുതിലകളിൽ മിന്നാമിന്നികൾ വെളിച്ചത്തിന്റെനിറമാലകൾ തൂക്കുമായിരുന്നു . " കാലങ്ങൾക്കപ്പുറം നിലാവ് വഴിഞ്ഞൊഴുകിയ രാവിൽ മലകളിൽ ഒറ്റപ്പെട്ടു മുനിഞ്ഞു കത്തിയമണ്ണെണ്ണവിളക്കുകൾക്കു താഴെ നിഴലുകളിൽ നിന്നു നിഴലുകളിലേക്കു അപ്പാപ്പച്ചൻ നടന്നു . ചെരുപ്പില്ലാത്ത പദങ്ങൾക്കു ചുവട്ടിൽ കരിയിലകൾ ഞെരിയുന്നു , ചുള്ളിക്കമ്പുകൾ പൊട്ടുന്നു . കന്നിമണ്ണിന്റെവീറിൽ പാമ്പുകൾ ഇണചേർന്നു പുളയുന്ന മുരൾച്ച . ഓടക്കാടുകൾ ഒടിയുമ്പോൾ ആനപിണ്ഡത്തിന്റെ ചൂടുള്ളചൂര് . പുറകേ കുഞ്ഞേലിയും മക്കളും വിറയാർന്ന സ്വരത്തിൽ