സുഭദ്രത്തമ്പുരാട്ടിയും ആനമൈതീനും

  • 19k
  • 5.7k

സുഭദ്രത്തമ്പുരാട്ടിയും ആനമൈതീനും ഇളവെയിൽ തുളുമ്പി ചിതറിയ ഇടവഴിയിൽ ആന മൈതീൻ തെന്നി വീണു . നിരത്തിൽ നിന്നു നോക്കിയാൽ ഇടവഴി കാണാം .പീടികക്കോലായിൽ നിന്ന തോമ്മാ വിളിച്ചു ചോദിച്ചു ." എന്താന്നെടാ മൈതീനേ , നീ രാവിലെ തന്നെ പൂസാ ? "" നായിന്റെമോനെ , ഒരാൾക്ക് ഒരു അബദ്ധം പറ്റുമ്പോ വെറുതെ ചൊറിയാ നീയ്യ്‌ ?"മൈതീൻ ചാടിയെണീറ്റു കാവിമുണ്ടിൽ പറ്റിയിരുന്ന പൊടിയും പുൽത്തുണ്ടുകളും തട്ടിമാറ്റി . നിരത്തിലൂടെ പടിഞ്ഞാറോട്ടു മൈതീൻ നടക്കവേ ചായക്കടയിലെ കുട്ടൻ വിളിച്ചു ." മൈതീനേ വാടാ , ചൂടു ദോശയുണ്ട് "മൈതീൻ കേട്ടില്ല . ചൂടുദോശ മുറിച്ചില്ല .ബെഞ്ചിലിരുന്നു ചായ മൊത്തിയ നാരായണേട്ടൻ പിളർന്നവായോടെ മൈതീനെ നോക്കി .ഇവൻ പതിവു തെറ്റിച്ചല്ലോ . പിന്നെ വിറയാർന്ന കൈകളാൽ കണ്ണടയിൽ കെട്ടിയ ചരടു ഉറപ്പിച്ചു പത്രത്തിലേക്കു മുഖം താഴ്ത്തി . താലിബാൻ അഫ്ഘാനിസ്ഥാൻ പിടിച്ചടക്കിയിരിക്കുന്നു . പണ്ടത്തെ മൈതീൻ പിന്നെയും നടന്നു . തുമ്പിക്കൈയിൽ പനയോലക്കെട്ടു