സ്നേഹാഗ്നി: പ്രേമത്തിന്റെ നീണ്ട കഥ

  • 7.6k
  • 2.3k

സ്നേഹാഗ്നി: പ്രേമത്തിന്റെ നീണ്ട കഥ  'എത്ര സുന്ദരിയാണവൾ!' രാജാ റാവു വീണ്ടും ചിന്തിച്ചു.  അതിശയിപ്പിക്കുന്നതല്ലെങ്കിലും അവളുടെ സൗന്ദര്യത്തിനൊരു വശ്യതയുണ്ട്.  എല്ലാത്തിലുമുപരി ഒരു ഗൃഹാതുരത്വമുണ്ട്.  അവളെ നല്ലൊരു ഭാര്യയായി വാർത്തെടുക്കാൻ എനിക്ക് കഴിയില്ലേ? അവളോട് ഒരു വിവാഹാഭ്യർത്ഥന നടത്തിയാലോ? കാഴ്ച്ചയിൽ ഒരേ ജാതിക്കാരാവാനാണ് വഴി.  അത് കാര്യങ്ങൾ എളുപ്പമാക്കും.  പക്ഷെ ഉപജാതിയോ? കണ്ടാൽ പുരോഗമനചിന്താഗതിക്കാരാണെന്നു     വിചാരിക്കാം.  പക്ഷെ കാഴ്ചകൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.  എന്നാലും വിവാഹം നടക്കാൻ ഗോത്രം രണ്ടാവണം. ബന്ധുക്കൾ തമ്മിൽ വിവാഹം അനുവദിക്കുന്ന നമ്മുടെ സംസ്കാരം സഗോത്ര വിവാഹം നിഷിദ്ധമാക്കുന്നു. എന്തൊരു വൈരുധ്യം!  അല്ലെങ്കിൽതന്നെ ഗോത്രത്തിൽ എന്തിരിക്കുന്നു?  വംശപാരമ്പര്യത്തിലധിഷ്ഠിതമായ ഒരവ്യക്തകാഴ്ചപ്പാടല്ലേയത്‌?  അതും ചില ഋഷിവര്യന്മാരുടെ അവ്യക്‌തമായ ഉത്ഭവത്തിൽനിന്നുയർന്നത്?  എന്തൊക്കെ സങ്കല്പങ്ങളാണ്?  എല്ലാവർക്കും അവരവരുടെ വിശ്വാസപ്രതേകതകളുണ്ട് .  എന്നാലും മറ്റുള്ളവരുടെ വിശ്വാസങ്ങളെ കളിയാക്കാൻ മടിക്കില്ല!  സംസ്കാരത്തിന്റെ ചില മുൻവിധികളോ മതത്തിൽനിന്നുരുത്തുരിഞ്ഞ തത്വങ്ങളോ അല്ലേ പരമ്പരാഗത ആചാരങ്ങൾ?  'എന്തൊക്കെയായാലും അവൾ വശ്യയും സമര്തഥയുമാണ് ' അവന്റെചിന്തകൾ വീണ്ടും അവളിലേക്കുതിരിഞ്ഞു.  വിവാഹം കഴിക്കാൻ