രണ്ടാമുദയം

  • 10.7k
  • 1
  • 2.8k

വെളിച്ചത്തിന്റെ അലകൾ കണ്ണുകളെ അസ്വസ്ഥമാക്കി... കനം വെച്ച കണ്ണുകൾ തുറക്കാൻ പ്രയാസപ്പെട്ടു... മരുന്നുകളുടെ വമിക്കുന്ന ഗന്ധം സിരകളിൽ തിങ്ങി നിറഞ്ഞു ...ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്ന് മുക്തി നേടി കണ്ണുകളിലേക്ക് കാഴ്ചകൾ എത്തി തുടങ്ങി ... അടുത്ത നിമിഷം നീരസത്തോടെ തിരിച്ചറിഞ്ഞു.. താൻ രക്ഷപ്പെട്ടിരിക്കുന്നു !! വേദനിക്കാൻ ഇനിയും ജീവിതം ബാക്കി ...ഇടതു കൈ തണ്ടയിലെ മുറിവ് മരുന്ന് വച്ച് കെട്ടിയിട്ടുണ്ട്...ശരീരം അനക്കാൻ പറ്റുന്നില്ല.വാതിൽ ഒരു കർട്ടൻ കൊണ്ട് മറച്ചിരുന്നു... പുറത്തുനിന്ന് അമ്മയുടെ സങ്കടം പറച്ചിലും അതിനുള്ള അച്ഛന്റെ സമാധാനവാക്കുകളും നേരിയതോതിൽ കേട്ടുകൊണ്ടിരുന്നു.. അസുഖകരമായ ആശുപത്രി ദിനങ്ങൾ ആസ്വാസ്ഥ്യത്തോടെ തള്ളിനീക്കി...വീട്ടിൽ വന്ന് മുറിയിൽ ഒതുങ്ങി ... അച്ഛനും അമ്മയും ഉൾപ്പെടെ സന്ദർശകരുടെ നീണ്ടനിരയ്ക്കു മുൻപിൽ പ്രതിമ പോലെ ഇരുന്നു..അവരുടെയെല്ലാം ഉപദേശങ്ങളുടെ കോലാഹലത്തിൽ നിന്ന് രക്ഷപെടാതെ എവിടെയോ കണ്ണുകൾ ഉറപ്പിച്ചു കൊണ്ട് എല്ലാത്തിനും ചെവി കൊടുത്തു..ആർക്കും മറുപടി നൽകിയില്ല... വാക്കുകൾ കൊണ്ട് മതിൽ പണിഞ്ഞില്ല.. എന്റെതായ ശരികളെ ആരുടെയും മുൻപിൽ നിരത്തി വാദിച്ചില്ല..മനസ്സുനിറയെ അവളായിരുന്നു.. നഷ്ടപ്രണയത്തിന്റെ വേദന പിന്നെയും മനസ്സിനെ കാർന്നു