മച്ചിൻപുറത്തെ വിശേഷങ്ങൾ

  • 8.3k
  • 2.5k

മച്ചിൻപുറത്തെ വിശേഷങ്ങൾ മച്ചിനു മുകളിൽ കയറിയാൽ രസമാണ് . അയാൾ അവിടെ കുന്തിച്ചിരുന്നു അടുക്കളക്കുമുകളിൽ മച്ചിന്റെഅഴികൾക്കിടയിലൂടെ പടർന്ന കരിംപുകയിൽ കണ്ണുകൾ ഉഴറി . മഴക്കറ വിലപിച്ച ചില്ലോടിനു താഴെ, കറുത്തപ്പട്ടികയിൽ വലക്കെട്ടിയ തടിയൻ ചിലന്തി വെളിച്ചത്തിന്റെ പരിമിതമായ ധാരയിൽ അയാൾക്കായികണ്ണുമിഴിച്ചു . മൂലക്കു കൂട്ടിയിട്ട ചുക്കിലിമൂടിയ കാലിക്കുപ്പികൾക്കും തുരുമ്പുകഷ്ണങ്ങൾക്കുമിടയിലൂടെഅനേകം പല്ലികൾ സത്യം പരതി ചിലച്ചു . വാട്ടുക്കപ്പയുടെ കൂമ്പാരത്തിനു മീതെ ഒരു എലികുടുംബം ഓടിമദിച്ചുനൃത്തമാടി നിറയുകയാണ് . കിഴക്കേമൂലയിലെ ഇരുളിൽ അപകടം പതുങ്ങിയിരിക്കുന്നു . മീശ വിറപ്പിച്ചുകണ്ണുകൾ തുറുപ്പിച്ചു കാലുകൾ ആയം പിടിച്ചു പാണ്ടൻപൂച്ച !. അമ്മയുടെ മരണത്തിനു ശേഷം ഏകാന്തത നീറുമ്പോൾ പലപ്പോഴും മച്ചിനുമുകളിൽ കയറാറുണ്ട് . " ലോലഹൃദയനായ നീ ഈ കാലഘട്ടത്തിൽ എങ്ങിനെ ജീവിക്കുമെന്ന് വേവലാതിപ്പെടാറുണ്ട് മകനേ . " ജീവിച്ചിരുന്നപ്പോൾ അമ്മ