പ്രവാസി

  • 28.6k
  • 1
  • 8.7k

അവൻ പതിവുപോലെ നടക്കാനിറങ്ങി. ചുറ്റും വണ്ടികളുടെയും ആൾക്കാരുടെയും ബഹളം മാത്രം. മനസിന്‌ ഏകാഗ്രത കിട്ടാനാണ്‌ രാവിലെകളിൽ അവൻ നടത്തം പതിവാക്കിയിരുന്നത്. ഗൾഫിലേക്ക് വന്നതിൽ പിന്നെ ഉള്ള സന്തോഷം കൂടെ നഷ്ടപ്പെട്ടു. വളരെ പ്രതീക്ഷകളോടെയാണ് അവൻ ഗൾഫിലേക്ക് വന്നത്. ഒരുപാട് സ്വപ്നങ്ങളും അതിലേറെ ആഗ്രഹങ്ങളും. നല്ലൊരു ജോലിയും എല്ല സൗകര്യങ്ങളും ഉണ്ടെങ്കിലും മനസിന്‌ ഒരു തൃപ്‌തയുമില്ല. ഒരു യന്ത്രം പോലെ ഓരോ ദിവസവും ജീവിച്ചു തീർക്കുന്നു. ഓരോ മാസവും നാട്ടിലേക്കു പണം അയക്കുമ്പോളുള്ള ചെറിയ സന്തോഷം മാത്രം ബാക്കി. രാവിലെകളിൽ അമ്മ ഉണ്ടാകിയിരുന്ന പാലപ്പത്തിന്റെയും മുട്ടകറിയുടെയും സ്വാദ് അവന്റെ നാവിൽ ഇപ്പോഴും ഉണ്ട്. പഞ്ചായത്തു ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതും,തോട്ടിലുള്ള കുളിയും,ചെറു സംഭാഷണങ്ങളും അവൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ഇനി എന്നാണ് ആ പഴയ സന്തോഷം തിരിച്ചു കിട്ടുക. എല്ലാം നിർത്തി നാട്ടിൽ പോയാലോ?നല്ല ശമ്പളമുള്ള ജോലിയോ സൗകര്യങ്ങളോ ഇല്ലെങ്കിലെന്താ..എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടാവമല്ലോ. അവൻ മനസിൽ ഓർത്തു. വളരെ അപ്രതീഷിതമായിയാണ് അവന്റെ