പുലരിക്കപ്പുറം ഒരു പോക്കുവെയിൽ

  • 14.9k
  • 4.3k

പുലരിക്കപ്പുറം ഒരു പോക്കുവെയിൽ ചെറിയാൻ കെ ജോസഫ് , കുടക്കച്ചിറ house പള്ളിക്കുന്ന് P O കണ്ണൂർ PH NO 9446538009 പണ്ടു , ഒരു ദിവസം രാവിലെ , അപൂർവ്വമായി മാത്രം വണ്ടികളെത്തുന്ന റബ്ബറിലകൾ മൂടിയ മൺവഴിയിൽഉച്ചഭാഷിണിയുമായി ഒരു ജീപ്പെത്തി . പള്ളിപ്പെരുന്നാൾ ദിവസം ഫാത്തിമ സ്കൂൾ മൈതാനിയിൽ നാടകംഅരങ്ങേറുമത്രേ . സാധാരണയുള്ള നാട്ടുകാരുടെ നാടകമല്ല ; കായംകുളം പീപ്പിൾസ് തീയറ്റേർസിന്റെകുരുതിക്കളം എന്ന നാടകം !. കുഞ്ഞിപൈലോയുടെ മാടപ്പീടികയ്ക്കു മുൻപിൽ ബീഡി വലിച്ചു കുത്തിയിരുന്നമുണ്ടൻ വാസു കേട്ടപാടെ വാ പൊളിച്ചുപോയി . നാട്ടിലെ നാടകങ്ങളിലെ സ്ഥിരം ഹാസ്യനടനായിരുന്നല്ലോ വാസു. " ഹും , കായംകുളത്തിന്റേയും എറണാകുളത്തിന്റേയും നാടകമൊന്നും ഈ മല കയറില്ല മക്കളേ " പൊളിഞ്ഞ വാ അടഞ്ഞപ്പോൾ വാസു പ്രവചിച്ചു . " കാണാം മുണ്ടാ , നിന്റെ പരട്ടു നാടകമെല്ലാം തീർന്നെടാ " തളിപ്പറമ്പിനു പോകാനുള്ള വാനിനുള്ളിൽ വേൻക്കുന്നു കയറ്റം വലിച്ചു കയറ്റാനുള്ള വടംവലിച്ചെറിയുന്നിതിടയിൽ കോറനന്തോണി വെല്ലുവിളിച്ചു