നിധാനം - 1

  • 12k
  • 5.8k

വിച്ചു© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission..._____________________________________________നിലാവെളിച്ചത്തില്‍ പതുങ്ങി നില്‍ക്കുന്ന മരങ്ങളെയും കറുത്ത നിഴൽപ്പാടുകളെയും കടന്ന്, വിജനമായ റോഡിലൂടെ അടച്ചുപൂട്ടിയ കെട്ടിടങ്ങളെയും വലിയ മതിൽ കെട്ടുകളെയും പിന്നിലാക്കികൊണ്ട് റാംദേവ് കാറുമായി മുൻപോട്ടു കുതിച്ചു. കാറിന്‍റെ വേഗത നിയന്ത്രിച്ച്‌ അവൻ മൊബൈല്‍ ഫോണ്‍ എടുത്ത് കാള്‍ ബട്ടണ്‍ അമര്‍ത്തി. അങ്ങേ തലയ്ക്കല്‍ ഒട്ടും അമാന്തിക്കാതെ തന്നെ മറുപടിയുണ്ടായി. താന്‍ ശരിയായ വഴിയില്‍ തന്നെയാണ് നീങ്ങുന്നതെന്നുറപ്പിച്ചശേഷം അവൻ കാര്‍ വേഗത്തില്‍ പായിച്ചു.ഡ്രൈവിംങ്ങിനിടയിലും അവൻ എന്തോ ഗാഢമായി ചിന്തിക്കുകയായിരുന്നു.. താൻ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും നിഗൂഢവും ഭീകരതയും നിറഞ്ഞ കേസിന്റെ അന്വേഷണം അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു. ആ കൊലയാളി ആരെന്നത് ഇന്ന് ലോകം മുഴുവൻ അറിയും!ഇന്നത്തോടെ എല്ലാം അവസാനിക്കണം.കാറിന്റെ വേഗത