ദൈവത്തിൻറെ കൈ

  • 41.1k
  • 1
  • 12.9k

ബസ്സിറങ്ങി രഞ്ജിത്ത് ചുറ്റും ഒന്ന് നോക്കി. വർഷങ്ങൾക്ക് ശേഷം വന്നത് കൊണ്ടു ചെറിയ ഒരു സംശയം ഇല്ലാതില്ല. ചുറ്റും നോക്കിയ ശേഷം അയാൾ നടന്നു. വർഷങ്ങൾക്ക് മുൻപ് അവിടെ വന്നതായതു കൊണ്ട് മാറ്റങ്ങൾ അനവധിയായിരുന്നു. കുറെയധികം ബേക്കറികൾ വന്നിരിക്കുന്നു. പലചരക്കു കടകൾക്കു പകരം സൂപ്പർമാർക്കറ്റുകൾ വന്നിരിക്കുന്നു. കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഓട്ടോ സ്റ്റാൻഡ് കണ്ടു. ഓട്ടോ കൂലി കൂടിയിട്ടുണ്ടാവും എന്നല്ലാതെ വലിയ മാറ്റങ്ങളില്ല. വീണ്ടും മുന്നോട്ട് നടന്നപ്പോൾ അമ്പലം കണ്ടു. ആ പഴയ മരം ഇപ്പോഴും അവിടെയുണ്ട്. അതിനിടയിൽ ഒരാളെ കണ്ടു. അതെ അയാൾ തന്നെ. പഴയ ഹൗസ് ഓണർ . അദ്ദേഹം ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. പതിവ് പോലെ തിരക്കിലാണ് ഉത്സവത്തിൻറെ . ഇപ്പോഴും അമ്പലകമ്മിറ്റിയിലെ സജീവ അംഗംതന്നെ ആയിരിക്കണം. കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു പഴയ വീടാണ് കാണാനായത്. പണ്ടത്തെ ആ ചായക്കട. രാവിലെയും വൈകുന്നേരവും നല്ല തിരക്കായിരുന്നു അവിടെ. പല കാരണങ്ങൾ കൊണ്ട് വർഷങ്ങൾക്ക്