നിധാനം - 2

  • 6.4k
  • 3.1k

വിച്ചു© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...___________________________________________രാത്രിയിലെ നിശബ്ദയാമം.. നഗരത്തിനു ഒരുപാട് ദൂരെ കോളനിക്കുപിറകിലുള്ള മൈതാനത്തിൽ മൂടൽമഞ്ഞ് പരന്നിരുന്നു. അങ്ങിങ്ങായി നേർത്ത മഞ്ഞു വീഴുന്നത് കാണാം. നനഞ്ഞ പുൽപ്പരപ്പിലൂടെ ഇന്ദ്രൻ നടന്നു.. തനിച്ച്!!മുമ്പിൽ ഇരുട്ടും മൂടൽമഞ്ഞും കൂടിക്കുഴഞ്ഞ് അനേകം നനുത്ത മറകൾ ഉയർന്നിരിക്കുന്ന പോലെ. മൈതാനത്തിൽ ആരുമുണ്ടായിരുന്നില്ല. ആൾപ്പെരുമാറ്റമില്ലാത്ത മൈതാനത്തിലൂടെ നടക്കുമ്പോൾ അവന്റെയുള്ളിലെ പരിഭ്രമം കൂടിക്കൂടി വരുകയാണ് ചെയ്യുന്നത്.മൈതാനം മുറിച്ചുകടന്നു കമ്പിവേലി കെട്ടിത്തിരിച്ച മുന്തിരിതോട്ടങ്ങളുടെ നടുവിലുള്ള നനഞ്ഞ ചെറിയ വരമ്പിലൂടെ വേഗത്തിൽ മുൻപോട്ട് നടന്നുകൊണ്ടിരുന്നു. കുറെ നടന്നപ്പോൾ പെട്ടെന്നൊരു നടുക്കത്തോടെ തിരിഞ്ഞുനോക്കി.. ആരുംമില്ല.... നെറ്റിയിലെ വിയർപ്പ് തുടച്ച് അവൻ വീണ്ടും തിരിഞ്ഞു നടന്നു.മൈതാനത്തിനപ്പുറം കുന്നിനു താഴെ നഗരത്തിലേക്കുള്ള റോഡിലെ ഓരം ചേർന്ന് ആ വയസ്സനായ ടാക്സിക്കാരൻ