രാമചന്ദ്രൻ പൃഥിയ്ക്ക് പിന്നാലെ പോയി..കൂടെ അകത്ത് നിന്ന് മറ്റുള്ള കുടുംബാംഗങ്ങളും കാര്യം തിരക്കി വന്നു.രാമചന്ദ്രൻ പൃഥിയുടെ കതകിൽ തട്ടി വിളിച്ചു."മോനേ പൃഥി.. കതക് തുറക്ക്.. എടാ അവര് പറഞ്ഞത് നീ അറിഞ്ഞിരിക്കാൻ ഞാൻ നിന്നോട് പറഞ്ഞന്നേ ഉള്ളൂ.. കാര്യത്തിന്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.. നീ വിഷമിക്കണ്ട... "ആത്മികയും നീരാജ്ഞനയും അവിടെ വന്നു.. "അപ്പുവേട്ടാ.. കതക് തുറക്ക്.. അവര് നുണ പറഞ്ഞ് വന്നതാകും..." നീരാജ്ഞന വിളിച്ചു പറഞ്ഞു.ആത്മികയും പിന്നെ കാത്തു നിന്നില്ല.. "അപ്പുവേട്ടാ.. സത്യം ഞാൻ കണ്ടുപിടിക്കാം.. അവരേ ഞാൻ ഓടിക്കും.. കതക് തുറക്ക്.."മറുപടിയെന്നുമില്ലാത്തപ്പോൾ രാമചന്ദ്രൻ പറഞ്ഞു."അവന് കുറച്ച് നേരം തനിച്ചിരിക്കാൻ കരുതിയിട്ടുണ്ടാകും.. ഇപ്പോൾ നമ്മൾ ശല്യം ചെയ്യാൻ നിൽക്കണ്ട.. നമുക്ക് പോകാം...""എല്ലാത്തിനും കാരണം അവരാ.. അവരെ ഞാൻ..." ആത്മിക ഉമ്മറത്തേക്ക് ദേഷ്യത്തിൽ പാഞ്ഞു.ഉമ്മറത്തുണ്ടായിരുന്ന ആരും സെലിനോടോ സ്വാതിയോടെ ഒന്നു പറഞ്ഞില്ല.. പെട്ടെന്ന് അവിടെ എത്തിയ ആത്മിക വീണ്ടുവിചാരമില്ലാതെ അവർക്കു നേരെ ഒച്ചയെടുത്തു."നിയൊക്കെ ആരാടീ.. നിനക്കൊക്കെ എന്താ വേണ്ടേ.. പണമോ അതോ ഈ