വെളുമ്പാടനും പാവക്കുട്ടിയും (പ്രാരംഭം)

  • 7.3k
  • 2.5k

'എന്താ മോനെ നിനക്ക് പറ്റിയെ നീ വല്ലിടത്തും വീണോ അയ്യോ.. തലപൊട്ടിയിട്ടുണ്ടല്ലോ ' 'എല്ലാവരും മാറിയെ.. ഇവിടെ ഇരിക്കു' ചേച്ചീ.. കുടിക്കാനിത്തിരി വെള്ളം കൊടുക്കവന് ' 'വിഷ്ണു... നീ എന്തെങ്കിലുമൊന്ന് സംസാരിക്ക്... ആരെങ്കിലുമായി തല്ലുണ്ടാക്കിയോ..' 'എന്താ.. മാധവാ.. ഉണ്ടായെ...' ' ഞാൻ പാർട്ടി കമ്മിറ്റി കഴിഞ്ഞു വരികയായിരുന്നു അമ്പലവയല് കഴിഞ്ഞുള്ള പൊന്തയ്ക്കടുത്തു എന്തോ അനക്കം കേട്ടു വെട്ടമടിച്ചു നോക്കിയതാ.. ആളെ മനസിലായപ്പോൾ നേരെയിങ്ങു കൊണ്ടൊന്നു വരുന്നവഴിക്കു വെളുത്ത എന്തോ.. രൂപം കണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു ' 'ന്റെ ഭഗവതീ "വെളുമ്പാടൻ" ' 'ആരാ മുത്തശ്ശി.. വെളുമ്പാടൻ' 'കുഞ്ഞിലേ മുത്തശ്ശിടെ അമ്മ പറഞ്ഞുതന്നിട്ടുള്ള കഥയാ..' 'പണ്ട് തമ്പ്രാക്കന്മാർ നാടുവാണീരുന്ന കാലം കുഞ്ഞിച്ചിരുതയ്ക്കും വേലനും അഞ്ചു പെൺകുട്ടികൾക്കുശേഷം ആറാമത് ജനിച്ച കുഞ്ഞായിരുന്നു വെളുമ്പാടൻ. തന്റെ വീട്ടുകാരെയോ.. ജാതിയിലുള്ള മറ്റു ആരെപോലെയോ ആയിരുന്നില്ല അവൻ വെള്ള നിറമായിരുന്നു കണ്ണുകൾ രണ്ടും കടും ചുവപ്പും വെളുമ്പാടൻ പന്ത്രണ്ടാം വയസ്സിൽ മേലെടത്തുമനയിലെ കോപ്രക്കളത്തിൽ ചക്കിലാട്ടുന്ന ജോലിക്ക് ചേർന്നു' 'അപ്പോൾ വെളുമ്പാടന്