I Love U 2 - (Part 3)

  • 10.6k
  • 5.4k

മേലേപാട് മുറ്റത്തേയ്ക്ക് ബദ്രിയുടെ ബോലെറോ ജീപ്പ് വന്ന് നിന്നു..മുറ്റത്തേക്കിറങ്ങിയപ്പോൾ ജീപ്പിന്റെ ശബ്ദം കേട്ട് ഉമ്മറത്തു വന്നവരെ അവൻ കണ്ടു..ഓരോ അടിവെച്ച് മുൻപോട്ടു നടക്കുമ്പോൾ അവൻ ആ നാലുകെട്ടിന്റെ തല ഉയർത്തിയുള്ള നിൽപ്പ് നോക്കി...വർഷങ്ങൾക്കു മുൻപ് അമ്മയുടെ കൈപ്പിടിച്ച് മേലേപാട് തറവാടിന്റെ പടികൾ ഇറങ്ങുമ്പോഴും ബദ്രി തല തിരിച്ച് നോക്കിയിരുന്നു.. അന്നത്തെ അതേ ഗാംഭീര്യം തെല്ലും കുറവില്ല..!!അമ്മയുടെ ഓർമയിൽ നിറഞ്ഞ അവന്റെ കണ്ണുകൾ ആരും കാണാതെ അവൻ പതിയെ തുടച്ചു..ഉമ്മറത്തേയ്ക്കു കയറി വന്ന ബദ്രിയെ രാമചന്ദ്രൻ സ്വീകരിച്ചു.. ദേവരാജനും കൂടെയുണ്ടായിരുന്നു.. "ഓ ഇവനെ ആയിരുന്നോ ഏട്ടൻ വിളിച്ച് വരുത്തിയെ... ഇവിടുത്തെ ഉള്ള പ്രശ്നം വലുതാകണമെന്നുണ്ടോ ഏട്ടന്??" രാധിക രാമചന്ദ്രനോട് എന്നപോലെ ബദ്രിയുടെ മുഖത്ത് നോക്കി പരിഹസിച്ചു.ബദ്രി സൗമ്യമായി ചിരിക്കുക മാത്രം ചെയ്തു..കേശവമേനോനും കാരണവർ രാമമേനോനും ഉമ്മറത്തേയ്ക്കു വന്നു. "ഈ തറവാടിന്റെ നാശം കാണാൻ നിൽക്കുന്നവരെയെക്കെ വിളിച്ചു വരുത്തി എല്ലാം അറിയിക്കുന്നതെന്തിനാ രാമേട്ടാ.." കേശവമേനോൻ പറഞ്ഞു. രാമചന്ദ്രന്റെ മറവിൽ നിന്നും ഏന്തിവലിഞ്ഞ് ബദ്രി കേശവമേനോനെ