I Love U 2 - (Part 5)

  • 9.6k
  • 4.8k

പ്രാർത്ഥിച്ച് തുളസി തറ വലം വയ്ക്കുന്നതിനൊപ്പം എന്താണ് ബദ്രിയോട് പറയാൻ പോകുന്നതെന്ന് അറിയാൻ നീരാജ്ഞന കാതോർത്തു.. ആത്മികയും ആകാംക്ഷയോടെ നിന്നു.."എന്താ കാര്യം..??" ബദ്രി ചോദിച്ചു."അത്.. ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുന്നതുവരെ നീ ഇവിടെ നിൽക്കണം.. ഞങ്ങളുടെ ഒരു സമാധാനത്തിന്... ""അതിന്റെ ആവശ്യമൊക്കെയുണ്ടോ? എന്തായാലും ഞാനീ പ്രശ്നം പരിഹരിച്ച് തരും അത് എന്റെ ഉറപ്പാണ്..""മോൻ മറുത്തൊന്നും പറയരുത്.. " ദേവരാജൻ ബദ്രിയുടെ കൈകൾ പിടിച്ചു."എനിക്കിവിടെ നിൽക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല.. ഇവിടെ ആർക്കും അത് ഇഷ്ടമല്ല.. ഞാനിവിടെ വന്നതു പോലും..!!"ബദ്രി നിസഹായത വ്യക്തമാക്കി."അതൊന്നും നീ കാര്യമാക്കണ്ട.. അവരുടെ കാര്യം ഞാൻ നോക്കിക്കോളാം ഇപ്പോ നീ പറയുന്നത് കേട്ടാ മതി.. നീ പോകുന്നില്ല.. മുകളിലെ തെക്കേ മുറിയിൽ നിനക്ക് കിടക്കാം.. " അത് പറഞ്ഞ് രാമചന്ദ്രൻ നീരാജ്ഞനയെ നോക്കി പറഞ്ഞു."മോൾ ആ മുറിയൊന്ന് വൃത്തിയാക്കാവോ..??"നീരാജ്ഞന ശരിയെന്ന് തലയാട്ടി..*️___________________**__________________️*നീരാജ്ഞനയ്ക്കു പിന്നിൽ ഗോവണി കയറി മുറിയിൽ വന്ന ബദ്രി ജനൽ തുറന്ന് എന്തിനോ വേണ്ടി പുറത്തേയ്ക്ക്